Chapter Title : ?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??]
കണ്ണാടിയിൽ ഒന്ന് നോക്കിയപ്പോ ആ കോലം എനിക്ക് അത്ര പിടിച്ചില്ല......
കാരണം അന്ന് ഞാനിട്ടത് സ്ഥിരം ഓഫീസിലേക്ക് ഇടുന്ന വേഷം ആയിരുന്നു.....
അല്ലേലും ജോലി കളയാൻ പോകുന്ന എനിക്കെന്തിനു കോമാളി വേഷം.....
ഞാനാ ഡ്രസ്സ് ഒക്കെ അങ്ങ് ഊരി കളഞ്ഞു......
[ പിള്ളേച്ചൻ : എടാ തൊരപ്പാ.....
അപ്പൊ നീ ഉടുക്കാതെ ആണോ ഓഫീസിൽ പോയത്........
ഞാൻ : പ്ഫാ.... കെളവാ.....
മിണ്ടാതെ ഇരുന്ന് കഥ കേൾക്കടോ....]
ഡ്രസ്സ് ഒക്കെ ഒരു കളഞ്ഞ ശേഷം അലമാരയിൽ നിന്ന് അവനെ ഇങ്ങ് പുറത്തെടുത്തു.....
നമ്മുടെ മലയാളികളുടെ ദേശിയ വസ്ത്രം.....
മുണ്ടും ഷർട്ടും....
ഏറെ നാളായി ഉടുക്കാതെ വച്ചതാണേലും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല.....
ഞാനാ വെള്ള മുണ്ടും വെള്ള ജുബ്ബയും അങ്ങ് വലിച്ചു കേറ്റി കണ്ണാടിയൊന്ന് നോക്കി.....
ഹാ........
അച്ചായൻ എന്ന് പറഞ്ഞാ ഇതാണ് അച്ചായൻ....
ഒരുപാട് നാളായി ഈ വേഷം അണിഞ്ഞിട്ട്..... അണിഞ്ഞു കഴിഞ്ഞപ്പോ ഒരു വല്ലാത്ത ധൈര്യവും.......
ഞാനെന്റെ മീശയും പിരിച്ച് ഒരു കറുത്ത കൂളിംഗ് ഗ്ലാസും വലിച്ചു കേറ്റി പുറത്തേക്ക് നടന്നു.....
കാതിലൂടെ ദുൽഖറിന്റെ സിഐഎയിലെ ബിജിഎം ഒക്കെ മുഴങ്ങുന്നുണ്ട്.....
അല്ലേലും അങ്ങനെ ഒരു സന്ദർഭം ആണല്ലോ ഇപ്പൊ.....
സകല ദൈവങ്ങളെയും വിളിച്ച് വണ്ടി എടുത്ത് ഓഫീസിലേക്ക് പാഞ്ഞു.....
ഓഫീസിൽ എത്തിയതും അവിടെ ഉണ്ടായിരുന്ന സകല മദാമ്മമാരുടെ കണ്ണും എന്റെ മേലിൽ ആയിരുന്നു.....
ഒരു അന്യഗ്രഹ ജീവിയെ നോക്കും പോലെ.....
പ്രിയ ഒക്കെ എന്റെ അച്ചായൻ ലൂക്ക് കണ്ട് കിളി പാറി നിക്കാണ്....
ഞാൻ ഇവരെ ഒന്നും മൈൻഡ് പോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോയി......
അവസാനം ഞാൻ അവിടെ എത്തി.....
അവൾ ഇരിക്കുന്ന ഓഫീസ് റൂമിൽ....
എത്രയൊക്കെ ധൈര്യത്തോടെ ആണ് ഞാൻ വന്നതെങ്കിലും അവിടേക്ക് കയറി ചെല്ലാൻ ഒരു മടി പോലെ തോന്നി.... ഒപ്പം അല്പം കയ്യും വിറച്ചു.....
എന്നാൽ ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി ചെന്നു.....
എലി അവിടെ ഒരു കോളിൽ ആയിരുന്നു.....
പെട്ടെന്ന് അനുമതി പോലും ചോദിക്കാതെ ഉള്ള കടന്നുവരവിൽ അവളൊന്നു പതറിയിരുന്നു.....
അവൾ ഫോൺ സംഭാഷണം നിർത്തി വച്ച് എന്നെ തന്നെ വായും പൊളിച്ചു നോക്കി നിൽക്കുന്നു.....
ചെവിക്കടുത്ത് വച്ചിരിക്കുന്ന ആ ഫോണിൽ നിന്ന് ഹലോ.... ഹലോ എന്ന ശബ്ദം കേൾക്കുന്നുണ്ട്....
അവളാ ഫോൺ കട്ട് ചെയ്ത ശേഷം ഇരുന്നിടത്ത് നിന്ന് പതിയെ എഴുന്നേറ്റ് നിന്നു.......
എനിക്കാണേൽ
💬 Comments
View all comments