0%

Chapter Title : ?എന്റെ മാലാഖ 32 [Ɒ?ᙢ⚈Ƞ Ҡ???‐??]

Author : demon king Read All Parts 350

റോയ്...... തന്നെ കാണാത്ത ഈ 10 ദിവസം.... അതെനിക്ക് മനസ്സിലാക്കി തന്നു താൻ എനിക്ക് എത്ര പ്രീയപെട്ടവൻ ആണെന്ന്.....
ഐ....... ഐ ല.......'"""

.'""" മേടം.......
പ്ലീസ് സ്റ്റോപ്പ്‌...........'"""

അവൾ പറഞ്ഞു മുഴുമിക്കും മുന്നേ ഞാൻ അലറി കൊണ്ട് അത് നിർത്തിപ്പിച്ചു......

'""" please Ma'am......
That's enough.....
അതെല്ലാം കഴിഞ്ഞു പോയ കാര്യങ്ങൾ ആണ്.....
ഞാൻ മറക്കുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ....
ഞാൻ മേഡത്തെ കുറ്റം പറയുന്നില്ല....
കാരണം ഞാനീ റിലേഷൻഷിപ്പ് സ്റ്റാർട്ട്‌ ചെയ്തത് അത്ര നല്ല ഉദ്ദേശത്തോടെ ഒന്നും അല്ലായിരുന്നു....
ശരിക്കും ലൗ എന്നാൽ ഇതൊന്നും അല്ല എന്ന് എനിക്ക് തോന്നുന്നു....
Maybe...... നമ്മളിത് മുന്നോട്ട് കൊണ്ടുപോയാലും ഭാവിയിൽ ഒരു പക്ഷെ പിരിഞ്ഞേക്കാം....
അന്ന് ഒരുപക്ഷെ ഇതിനേക്കാൾ വലിയ വിഷമങ്ങൾ അനുഭവിക്കേണ്ടതായി വരാം.....
അപ്പൊ ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നതല്ലേ നല്ലത്.......'""

ഞാൻ പറഞ്ഞു......
എലിയുടെ കണ്ണെല്ലാം നിറഞ്ഞു തുളുമ്പുകയായിരുന്നു.....
ഒരു നിമിഷം എനിക്ക് തന്നെ തോന്നിപ്പോയി....
ഈ മൈര് വല്ല മലയാളി പെണ്ണ് വല്ലതും ആണോ എന്ന്.....

ഞാൻ ഒരിക്കൽ കൂടെ പുറത്തോട്ട് പോകുവാൻ കാലെടുത്ത് വച്ചതും എലി എന്റെ കയ്യിൽ കേറി പിടിച്ചതും ഒരേ സമയം ആയിരുന്നു.....

ഒരു ഷോക്ക് അടിച്ച പോലാണ് എനിക്കപ്പോൾ തോന്നിയത്.....

'"""  Roy......
Don't leave with me......
I just alone here.....
എനിക്ക് നീ ഇല്ലാതെ വേറെ കൂട്ടില്ലാ റോയ്....
ഇവിടെ നിന്നുകൂടെ...... പ്ലീസ്.......'"""

അവളൊരു കൊച്ചു കുട്ടിയെ പോലെ എന്നോട് ചോദിച്ചപ്പോ എന്റെ മനസ്സ് ഒന്ന് അലിഞ്ഞുപോയി..... എന്നാലും എടുത്ത തീരുമാനം മാറ്റാൻ പറ്റാത്തത് കൊണ്ട് ആ ഒലിപ്പീരു അങ്ങ് മാറ്റി വച്ചു എന്നതാണ് സത്യം.....

ഞാൻ അവളെ എന്നോട് ചേർത്ത് കെട്ടിപ്പിടിച്ചു.....
അവളെന്റെ നെഞ്ചിലേക്ക് പതിയെ ഒട്ടി ചേരുകയും ചെയ്തു......

'""" എലി........
ഞാൻ പോകാൻ തീരുമാനിച്ചതാ...... എനിക്കിനി ഇവിടെ പറ്റില്ല...... നിന്നെ കാണുമ്പോ തന്നെ ആകെ തകർന്ന് പോകാണ് ഞാൻ......
അതുകൊണ്ട് എനിക്ക് പോയെ പറ്റു......
ഈ കാണ്ടാമൃഗത്തിന്റെ സ്വഭാവം ഒന്ന് മാറ്റിയാൽ നിന്നോട് കൂട്ടിന് ഒത്തിരിപേര് വരും.....
പിന്നേ നല്ലൊരു യാത്ര കൂടെ പോയാ ഈ വിഷമവും തീരും......
ഞാൻ പോകുവാണെ...... നീ സന്തോഷമായി ജീവിക്കണം......'""

അത്രയും പറഞ്ഞുകൊണ്ട് അവളുടെ നെറുകിൽ ഒരു സ്നേഹ ചുംബനവും നൽകി അവളെ തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്ക് ഇറങ്ങി നടന്നു......

കണ്ണിൽ നിന്ന് രണ്ട് തുള്ളി

💬 Comments

View all comments