0%

Chapter Title : എന്‍റെ മാലാഖ

Author : Kambikathakal Read All Parts 101

അതൊരു മൂലയിൽ പതുങ്ങിയിരിക്കുന്നു. അതങ്ങനെയാ ചേട്ടൻ എന്നെ ഒരു ചീത്ത പോലും പറഞ്ഞിട്ടില്ല. കുഞ്ഞനിയനല്ലേ.... അത് മുതലാക്കുകയും ചെയ്യും ഞാൻ. വേഗം എഴുന്നേറ്റു പോയി ബാത്‌റൂമിൽ കയറി... പ്രാഥമിക കർമങ്ങൾക്കു ശേഷം കുളിച്ചു. ഡ്രസ്സ്‌ മാറി ഞാൻ മതില് ചാടി (സോറി അടുത്ത വീട്ടിലെ ആബിദ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് പടികയറി ചെല്ലുന്ന ശീലം നമുക്ക് പണ്ടേ ഇല്ലല്ലോ )ഞാൻ ജനലിലൂടെ അവന്റെ റൂമിലുടെ നോക്കി.... കതകും അടച്ചിരുന്ന്  ഭയങ്കര കുറുകലാണ്‌.... ട്ടോ..... ഞാൻ ശംബ്ദം ഉണ്ടാക്കി..... അവൻ ഞെട്ടി  ഫോൺ അതാ കയ്യിൽ നിന്നും നിലത്തു വീണു.കണ്ടതും ജനലരികിൽ നിൽക്കുന്ന എന്നെ.. പിന്നെ തെറിയുടെ ഒരു അഭിഷേകം ആയിരുന്നു..... വേണ്ടായിരുന്നെന്ന് അപ്പോഴാണ് തോന്നിയത്.... തെറി കേട്ടതിനല്ല..... കാലത്തെ തന്നെ കേട്ടല്ലോ എന്നോർത്ത്....ഡാ വേഗം റെഡി ആകാഡാ ഇന്ന് ഫ്രഷേഴ്‌ സ് dey അല്ലെ ഇന്ന് പൊളിക്കണ്ടേ.......ഓഹോ സോറിഡാ ഡാ പത്തു മിനിറ്റ് ഞാൻ നിന്റെ വീട്ടിൽ എത്താം എന്ന് പറഞ്ഞു... ഞാൻ വേകം  വീട്ടിലേക്കു നടന്നു വീട്ടിലെത്തിയപ്പോൾ അതാ  നിക്കുന്നു.അച്ചുവും കിച്ചുവും  (ചേച്ചിമാരെ അങ്ങേനെയാ വീട്ടിൽ വിളിക്കാറ് )രണ്ട് പേരും m.Tech ഫൈനലിൽ പഠിക്കുകയാണ് ഭയങ്കര പാടിപിസ്റ്റുകളാ.... കോളേജിൽ പോകാനുള്ള ഒരുക്കമാണ്.അപ്പൊ അമ്മ  ഉള്ളിൽ നിന്നും പുറത്തേക്കു വന്നു ചേച്ചി മാരുടെ കൂടെ പുറത്തേക്കിറങ്ങി. സിദ്ധു ഫുഡ്‌ല്ലാം അവിടെ വച്ചിട്ടുണ്ട് കഴിച്ചിട്ട് വന്നാൽ മതി എന്ന് പറഞ്ഞു അമ്മ കാറിൽ കയറി ചേച്ചി മാരും കയറി അവർ പോയി . ഞാൻ ഡിന്നർ റൂമിലേക്ക്‌ നടന്നു.അവിടെ ഫുഡ്‌ല്ലാം റെഡിയാക്കി വെച്ചരിക്കുന്നു ഞാൻ എടുത്തു കഴിച്ചു

💬 Comments

View all comments