Chapter Title : എന്റെ മാളു 2 [കമ്പിയോസ്ക്കി]
ആഗ്യം കാണിച്ച് കണ്ണിറുക്കി ബൈ പറഞ്ഞു പുറത്തേക്ക് നടന്നു. മീറ്റിംഗുകളെല്ലാം കഴിഞ്ഞ് വന്ന് ഉച്ചക്ക് ഓഫീസിൻ്റെ താഴെ കാർ പാർക്ക് ചെയ്യുമ്പോൾ അപ്പുറത്ത് കിടന്നിരുന്ന ഒരു മെർസിഡസ് സി ക്ലാസിലേക്ക് രാവിലെ ഓഫീസിൽ കണ്ട ആ കൊച്ച് സുന്ദരിപ്പെണ്ണ് കയറുന്നു. ഡ്രൈവിംഗ് സീറ്റിൽ അൽപം പ്രായമുള്ള കഷണ്ടിയോട് കൂടി ഉള്ള ഒരു ചേട്ടനാണ്. അച്ഛനായിരിക്കാനാണ് സാധ്യത.
ഇത്ര നേരം ഇൻ്റർവ്യൂ ഉണ്ടായോ എന്ന് മനസ്സിൽ ചിന്തിച്ച് ബിൽഡിംഗിൻ്റെ മെയിൻ ഡോർ തളളി തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ സി ക്ലാസ് ഒരു ഇരമ്പലോടെ ചീറി പാഞ്ഞു പോയി. അമ്മാവൻ ആള് പൊളിയാണല്ലോ എന്ന് ഞാൻ അറിയാതെ പറഞ്ഞു പോയി. ലിഫ്റ്റിൽ കയറി ആറാമത്തെ ഫ്ലോറിൻ്റെ ബട്ടൻ ചെക്കി ഡോർ അടയാൻ നിൽക്കുമ്പോൾ രുക്കോ എന്ന് പറഞ്ഞ് മോണ ഡാർളിംഗ് ഓടി വന്ന് ലിഫ്റ്റിൻ്റെ രണ്ട് ഡോറിൻ്റെ ഇടയിലേക്ക് കൈയിട്ടു
. ഡോർ വീണ്ടും തുറന്നു ഉള്ളിലേക്ക് കടന്നിട്ട് "റൊട്ടി ലേനേക്കേലിയേ ഗ്രോസറി ഗയാ ഷാനു" എന്ന് പറഞ്ഞു. ഞാൻ ചിരിച്ചിട്ട് തുമ്ഹാരാ ഹാത്ത് അഭ് റോട്ടി ഹോനേ വാലീ തീ എന്ന് പറഞ്ഞു. അവൾ ചിരിച്ചിട്ട് ചൂണ്ട് വിരൽ കൊണ്ട് എൻ്റെ വയറിൻ്റെ സൈഡിൽ കുത്തി. ഞാൻ ഇക്കിളി കൊണ്ടപ്പോൾ "ഇത് നാ ബഡാ ഹോക്കർ അഭി ഭീ തുംക്കോ ടികാടീക്ക് ഹേ ഷാനു (ഇത്ര വലുതായിട്ടും നിനക്ക് ഇപ്പോഴും ഇക്കിളി ഉണ്ടോ?) എന്ന് പറഞ്ഞവൾ കളിയാക്കി.
ഞാൻ ചമ്മിയ ചിരി പാസാക്കി. ആറാം നിലയിൽ ലിഫ്റ്റ് നിന്നും വാതിൽ തുറന്നു. മോണ മുന്നിൽ ഇറങ്ങി, പിന്നാലെ ഇറങ്ങിയ
💬 Comments
View all comments