Chapter Title : എന്റെ മാളു 2 [കമ്പിയോസ്ക്കി]
ലഡ്ക്കി ഹേം ഇസ് തരാഹ് മത്ത് ഖേലോ" എന്ന് എന്നോട് പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു. ഞാൻ വല്ലാതായി അവളോട് സോറി പറഞ്ഞു. 'ഛോടോ ഷാനു മുജ് സേ ഭി ഗല്തി ഹോഗയി' എന്ന് പറഞ്ഞവൾ ലഞ്ച് ബോക്ക്സും മേടിച്ച റൊട്ടിയുമായി കോൺഫ്രൻസ് റൂമിലേക്ക് പോയി. കാബിനിൽ പോയി ബാഗ് വെച്ച് ലഞ്ച് ബോക്ക്സ് എടുത്ത് ഞാനും കോൺഫ്രൻസ് റൂമിലേക്ക് പോയി. അവിടെ ആണ് എല്ലാവരും ഉച്ചക്ക് ഫുഡ് കഴിക്കാറ്. HRലെ ഷാഫിക്കയും അക്കൗണ്ട്സിലെ ഷിൻറ്റോ ചേട്ടനും ഉണ്ട് അവിടെ. മോണ ഇരിക്കുന്ന സൈഡിൽ ഒരു കസേര ഫ്രീയായിട്ട് ഉണ്ട്. പക്ഷെ ഞാൻ അതിൽ ഇരിക്കാതെ ഷിൻറ്റോ ചേട്ടൻ്റെ കസേരയുടെ പിറകിൽ കൂടി ഞെരിഞ്ഞ് അപ്പുറത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ, "പാഗൽ ഇതർ ആക്കേ ബൈട്ട്നാ''
എന്ന് പറഞ്ഞ് മോണ തൊട്ടടുത്തെ കസേര ചെറുതായി നീക്കി. സമാധാനമായി, അവൾക്ക് ദേഷ്യമൊന്നുമില്ലാ. ഞാൻ പോയി കസേരയിൽ ഇരുന്ന് ലഞ്ച് ബോക്ക്സ് തുറന്ന് തക്കാളി ചോറ് സ്പൂണു കൊണ്ട് പതുക്കെ കോരി തിന്നാൻ തുടങ്ങി. പെട്ടെന്ന് എൻ്റെ പാത്രത്തിൻ്റെ മൂടിയിലേക്ക് അവൾ കുറച്ച് സോയാബീൻ റോസ്റ്റ് തട്ടി തന്നു. ബസ് ചാവൽ തൂ കൈസേ ഗാത്താ ഹേ യാർ എന്ന ചോദ്യവും.
ആകെ കൂടി ഉണ്ടാക്കാനറിയുക തക്കാളി ചോറും ഓംലറ്റുമാണ്. മുട്ട തീർന്നത് കൊണ്ട് ഇന്ന് ഓംലറ്റ് ഉണ്ടാക്കിയില്ലാ. ഞാൻ നന്ദിയോടെ അവളുടെ മുഖത്ത് നോക്കി താങ്ക്സ് എന്ന് പറഞ്ഞു. അവൾക്ക് നേരത്തെ നടന്ന സംഭവത്തിൽ നീരസമില്ലാന്ന് മാത്രമല്ലാ എന്നോട് ഒന്നു കൂടി അടുപ്പമായോ എന്ന് എനിക്ക് തോന്നി. അവൾ
💬 Comments
View all comments