Chapter Title : എന്റെ മാളു 4 [കമ്പിയോസ്ക്കി]
എല്ലാം തടസമാണല്ലോ.. എല്ലാ തടസങ്ങളും ഈ ലിഫ്റ്റോടു കൂടി തീരണേ ഒടയ തമ്പ്രാനേ എന്ന് പറഞ്ഞ് ലിഫ്റ്റിൽ കയറി. ലിഫ്റ്റ് ആറാമത്തെ നിലയിൽ നിക്കലും ഡോർ തുറന്നപ്പോൾ ഞാൻ ഓഫീസിലേക്കോടി.. ഡോർ ലോക്ക് അമർത്തിയപ്പോൾ വാതിൽ ഉള്ളിലേക്ക് തുറന്നു.. ഞാൻ ഉള്ളിലേക്ക് കടന്നു.. റിസപ്ഷൻ സെസ്ക്കിൽ അവളില്ലാ.. സെയിൽസ് കാബിനിൽ നോക്കി അവിടേയും ഇല്ലാ.. അക്കൗണ്ട്സ് റൂമിലും ഇല്ലാ.. ഇനി എന്നെ പറ്റിച്ചതാണോ?? പക്ഷെ ഡോർ എങ്ങിനെ തുറന്ന് കിടന്നു? ഷാഫിക്കാടെ അടുത്താണ് താക്കോൽ ഉള്ളത്. പുള്ളി ലീവാണെങ്കിൽ ഷിൻ്റോ ചേട്ടൻ്റെ അടുത്ത് കൊടുക്കും. ഷാഫിക്കാടെ കാബിനും കാലിയായി കിടക്കുന്നത് കണ്ടപ്പോൾ മൂഞ്ചി' എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ തിരഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ അപ്പുറത്തെ സാജൻ സാറിൻ്റെ റൂമിൽ നിന്ന് പ്രിൻ്റർ വർക്ക് ' ചെയ്യുന്ന ശബ്ദം.. പൊട്ടോ?? എന്തിനാ ഇത്ര നേരത്തേ വന്നത് എന്ന് ചോദിച്ചാൽ എന്ത് പറയും.. ഒരു പക്ഷെ ഇനി അവളാവുമോ?? ആകെ കൺഫ്രൂഷൻ.. പിന്നെ രണ്ടു കൽപ്പിച്ച്, റൂമിൻ്റെ ഡോർ ലോക്ക് തിരിച്ച് കതക് തുറന്ന് ഉള്ളിലേക്ക് പതിയെ തല നീട്ടി.. കൃത്യം എൻ്റെ തലക്ക് മാത്രം കടക്കാൻ പാകത്തിനെ ഞാൻ തുറന്നിരുന്നൊള്ളൂ..
അവിടെ 'സാജൻ സാറിൻ്റെ കസേരയിൽ ഒരു ബ്ലഡ് റെഡ് കളറുള്ള ചുരിദാറും ഇട്ട് മോണ ഇരിക്കുന്നു.. എനിക്കൊന്നും 'മനസ്സിലായില്ലാ.. അവൾ ടേബിളിന് മോളിലെ കമ്പ്യൂട്ടർ മോണിറ്ററിൽ നോക്കി കീബോർഡിൽ എന്തോ ടൈപ്പ് ചെയ്ത് കൊണ്ടിരിക്കാണ്.. മോണിട്ടറിലേക്ക് തന്നെ നോക്കി മോണ ചോദിച്ചു: സമയം എത്ര ആയെടാ തെമ്മാടി??
ഞാൻ: 7:05 കഴിഞ്ഞു
മോണ: 7:05 കഴിഞ്ഞു എന്നല്ലാ..
💬 Comments
View all comments