0%

Chapter Title : എന്റെ മാളു [കമ്പിയോസ്ക്കി]

Author : Kambikathakal Read All Parts 164

ടാർജറ്റ് ഒപ്പിക്കാനുള്ള ഓട്ടത്തിൽ ജീവിതം ഒരു യന്ത്രം പോലെ, ഒന്നിനോടും ഒരു താത്പര്യമില്ലാതെ വളരെ ബോറിംഗ് ആയിരുന്നു. ആകെ കൂടെ ഉള്ള ഒരു ആശ്വാസം അവധി ദിവസങ്ങളിൽ കമ്പി കഥകൾ വായിച്ചു ഒന്ന് രണ്ട് വാണം വിടലും, കൂട്ട് കാരൊത്തുള്ള വെള്ളമടി പാർട്ടിയുമായിരുന്നു.

അന്ന് ഒരു ശനിയാഴ്ച്ച, വ്യാഴം പകുതി ദിവസത്തെയും വെള്ളിയാഴച്ചയിലെ അവധിയും കഴിഞ്ഞ് ഓഫീസിൽ എത്തി, തലേന്ന് രാത്രി ഒരു ഫ്രണ്ടിൻ്റെ ചെറിയ ഒരു പാർട്ടി ഉണ്ടായിരുന്നതിനാൽ അത്യാവശ്യം വീശിയിരുന്നു. അതിൻ്റെ ഹാങ്ങ് ഓവറിൽ അൽപം വൈകിയാണ് എത്തിയത്. അറ്റൻഡൻസ് മെഷിനിൽ വിരൽ പഞ്ച് ചെയ്ത് ഗ്ലാസ് ഡോർ തുറന്ന് ഉള്ളിലേക്ക് കടന്നതും, റിസപ്ഷനിൽ പതിവില്ലാതെ കാലത്ത് തന്നെ കുറച്ചാളുകൾ.. റിസപ്ഷനിൽ ഉള്ള മോണയോട് ഗുഡ് മോണിംഗ് പറഞ്ഞ് കാബിനിലേക്ക് കയറുമ്പോൾ അതിനടുത്ത സോഫയിലിരിക്കുന്ന പെൺക്കുട്ടിയിൽ എൻ്റെ കണ്ണുടക്കി.

ഒരു കടും ചുവപ്പ് ഷർട്ടും കറുത്ത പാൻ്റ്സും കൈയിൽ ഒരു ഫയലുമായി ആകെ പരിഭ്രമിച്ച് ഇരിക്കുന്നു പാവം. അവളുടെ നാടൻ ശൈലിയിലുള്ള മേക്കപ്പ് എന്നെ വളരെ ആകർഷിച്ചു. കട്ടിയിൽ കണ്ണെഴുതി, ചെറിയ നീളത്തിൽ ഉള്ള ഒരു പൊട്ടും, മുഖത്ത് അൽപം പൗഡർ ഇട്ടിട്ടുണ്ടോന്ന് ഒരു സംശയം, ഞാനൊന്ന് പുഞ്ചിരിച്ചു, അവളോടാണോ എന്ന സംശയത്തിൽ രണ്ട് വശത്തേക്കും നോക്കി ഉറപ്പ് വരുത്തി തിരിച്ച് ഒരു റെഡിമെയ്ഡ് ചിരി പാസാക്കി. നശിപ്പിച്ചു..

ഈ ആഴ്ച്ചയിലെ ആദ്യ പുഞ്ചിരിയാണ്, ഒട്ടും ആത്മാർത്ഥയില്ലാതെ കിട്ടിയ ആ ചിരിയിൽ നിരാശനായി സീറ്റിൽ പോയിരുന്ന് തൊട്ടടിത്തിരിക്കുന്ന പാക്കിസ്ഥാനി പർവേസിനോട് ചോദിച്ചു, ക്യാ ഹേ യാർ? റിസപ്ഷൻ മേം കുഛ് ലോഗ് ബൈട്ടാ ഹുവാഹേ.

💬 Comments

View all comments