0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 2447

കാമുകനോ?"
"അതെന്താ, ഒരുപാട് അടുപ്പമുള്ള കൂട്ടുകാരന് സ്നേഹത്തോടെ ഒരു ഉമ്മ കൊണ്ടുക്കുന്നതിൽ എന്താ തെറ്റ്."
ആ ചോദ്യത്തിന് മുന്നിൽ അവൾ ഒന്ന് പതറി. എന്ത് പറയണമെന്ന് അവൾക്ക് ഒരു ഉത്തരം ഇല്ലാതായി.
അവളുടെ പതർച്ച മുഖത്ത് നിന്ന് മനസിലാക്കിയ നവീൻ ചിരിയോടെ പറഞ്ഞു.
"ഞാൻ ചുമ്മാ പറഞ്ഞതാടി കൊരങ്ങി."
അത് കേട്ട അവളുടെ മുഖത്തും ഒരു ആശ്വാസം വിടർന്നു.
അവൻ ആദ്യം അവളുടെ തോള് ഭാഗത്തെ ടോപ്പിൽ ഉണ്ടായിരുന്ന ചെളി വെള്ളം തൊട്ട് കഴുകി. അവനു കഴുകാനുള്ള സൗകാര്യത്തിനായി പല്ലവി മുടി മുന്നിലേക്ക് നീക്കി ഇട്ടു. അപ്പോഴാണ് നഗ്നമായി കഴുത്തിലും പുറം ഭാഗത്തും ചെളി ഉള്ളത് അവൻ കണ്ടത്. അവൾ വെള്ളം നനഞ്ഞ കൈ അവളുടെ നഗ്നമായ പിന്കഴുത്തിലൂടെയും പുറം ഭാഗത്തൂടെയും ഓടിച്ചു. അവന്റെ ആ സ്പർശം പല്ലവിയിൽ ഒരു കുളിർ ഉണ്ടാക്കിയെങ്കിലും അവൾ അത് അവനെ അറിയിക്കാതെ തന്നെ നിന്നു. അവനിലും ആ സ്പർശം വല്ലാത്ത ഒരു അനുഭൂതി ഉണ്ടാക്കിയെങ്കിലും അവൻ പെട്ടെന്ന് തന്നെ അവിടത്തെ ചെളി കഴുകി കളഞ്ഞു.
ഇനി ഡ്രെസ്സിൽ എവിടെ ആണ് ചെളി ഉള്ളത് എന്ന് നോക്കിയപ്പോൾ ആണ് ഇടുപ്പ് ഭാഗത്തു ഉള്ളത് അവന്റെ ശ്രദ്ധിച്ചത്.
അവൻ കൈ കുമ്പിളിൽ വെള്ളം എടുത്ത് ഇടുപ്പിൽ തേച്ചതും അവൾ ഒന്ന് ഞെളിഞ്ഞു.
നവീൻ അവളുടെ മുഖത്തേക്ക് നോക്കി.
"എന്താടി?"
ജാള്യതയോടെ അവൾ പറഞ്ഞു.
"ആരേലും എന്റെ ഇടുപ്പിൽ തൊട്ടാൽ എനിക്ക് ഇക്കിളാകും."
"എന്നിട്ട് ഞാൻ നേരത്തെ നിന്റെ ഇടുപ്പിൽ പിടിച്ച് ഇവിടെ ഇറക്കിയതോ?"
"അത് ഞാൻ പോലും അറിയാതെ ഒറ്റ നിമിഷം കൊണ്ട് കഴിഞ്ഞില്ലേ?"
"ഓഹോ.. അവളുടെ ഒരു ഇക്കിള്.. ഇങ്ങോട്ട് നിക്കടി."
നവീൻ അവന്റെ വിരലുകൾ കൊണ്ട് ഇടുപ്പിൽ അമർത്തി തടവി. അവൾ അവന്റെ തോളിൽ പിടിച്ച് കൊണ്ട് ഞുളഞ്ഞുകൊണ്ടേ ഇരുന്നെകിലും അവൻ ചെളിമൊത്തം കഴുകി കളഞ്ഞിട്ടെ കൈ മാറ്റിയുള്ളു.
"ഇനി നോക്കിക്കോ, എനിക്ക് തോന്നുമ്പോൾ ഒക്കെ ഞാൻ നിന്റെ ഇടുപ്പിൽ പിടിക്കും. നിന്റെ ഇക്കിളി മാറുമൊന്നു എനിക്കൊന്ന് അറിയണം."
അവൾ മുഖം കൊണ്ട് അവനെ ഗോഷ്ഠി കാണിക്കുക മാത്രം ചെയ്തു.
ഇനി

💬 Comments

View all comments