0%

Chapter Title : എന്റെ മാത്രം 1 [ ne-na ]

Author : ne-na Read All Parts 5.3K

ഓട്ടം കണ്ടു ചിരിച്ചു കൊണ്ട് സുലജമ്മ നവീനോട് പറഞ്ഞു.
"മോനെ അവൾ ആദ്യായിട്ട ബൈക്കിൽ കയറുന്നേ."
"ഞാൻ സൂക്ഷിച്ചു കൊണ്ട് പൊയ്ക്കൊള്ളാം അമ്മെ."
അപ്പോഴേക്കും പല്ലവി പടികൾ ഇറങ്ങി വന്നു.
അമ്മയോട് യാത്ര പറഞ്ഞു അവർ ഇറങ്ങി.
നവീൻ ബൈക്ക് സ്റ്റാർട്ട് ആക്കിയ ശേഷം അവളോട് കയറിക്കൊള്ളാൻ പറഞ്ഞു.
പല്ലവി തെല്ലൊരു പേടിയോടെ അവന്റെ തോളിൽ കൈ താങ്ങി ബൈക്കിലേക്ക് കയറി ഇരുന്നു. പാവാട ആയതിനാൽ ഒരു സൈഡിലേക്ക് കാലുകൾ ഇട്ടാണ് അവൾ ഇരുന്നത്.
ബൈക്ക് മുന്നോട്ട് എടുത്തതും അവളുടെ വിരലുകൾ ശക്തിയായി അവന്റെ തോളിൽ അമർന്നു.
പതുക്കെ ബൈക്ക് ഓടിച്ച് കൊണ്ട് അവൻ പറഞ്ഞു.
"നീ പേടിക്കയൊന്നും വേണ്ട. ഇതേപോലെ തന്നെ ഇരുന്നാൽ മതി."
ജാള്യതയോടെ അവൾ പറഞ്ഞു.
"ആദ്യായി ബൈക്കിൽ കയറുന്നെന്റെ ഒരു പേടി. അതാണ്."
നവീന്റെ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു ആ സമയത്.
പല്ലവിയുമായി അടുത്ത കാലം മുതൽ അവളോട് ഒരു ഇഷ്ട്ടം ഉള്ളിന്റെ ഉള്ളിൽ അവനുണ്ട്. പ്കഷെ അവൾക്ക് കൊടുത്ത പ്രോമിസ് പ്രകാരം ഒരിക്കലും അവൻ അത് പ്രകടിപ്പിക്കില്ല എന്ന് തീരുമാനിച്ചതും ആണ്. എന്ത് തന്നെ ആയാലും ഇഷ്ട്ടം തോന്നിയ പെണ്ണിനെ ആദ്യമായി ബൈക്കിൽ പിന്നിലിരുത്തി കൊണ്ട് പോകാൻ കഴിഞ്ഞതിന്റെ സന്തോഷം അവന്റെ ഉള്ളിൽ നിറഞ്ഞു.
നവീൻ വീട്ട് മുറ്റത്തു ബൈക്ക് നിർത്തുമ്പോൾ അമ്മ കമല പുറത്ത് തന്നെ ഉണ്ടായിരുന്നു.
നവീന്റെ കൂടെ ഒരു പെണ്ണിനെ കണ്ട അമ്മ ആകാംഷയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
അമ്മയുടെ നോട്ടം കണ്ട നവീൻ ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ ചിരിയോടെ

💬 Comments

View all comments