Chapter Title : എന്റെ മാത്രം 1 [ ne-na ]
സത്യം പറ."
കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് അവൻ പറഞ്ഞു.
"നിന്നെ കാണാൻ ഒടുക്കത്തെ ഭംഗിയാടി.. പക്ഷെ ഒറ്റ ബോയ്സ് പോലും നിന്നെ ഒരു സെക്സി ലുക്കിൽ കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ എനിക്ക് നിന്നെ അങ്ങനെ കാണാൻ ഒരു ആഗ്രഹം ഉണ്ട്."
ഒന്ന് നിർത്തിയ ശേഷം അവൻ ചോദിച്ചു.
"നിന്റെ ഒരുപാട് കാര്യങ്ങളിൽ ഞാൻ ആണ് ആദ്യം എന്ന് പറഞ്ഞില്ലേ.. നിന്നെ ആ ഒരു വേഷത്തിൽ കാണുന്ന ആദ്യത്തെ ബോയ് ഞാൻ ആകുന്നതിൽ നിനക്ക് വിരോധം ഉണ്ടോ?"
അവന്റെ ചോദ്യം കേട്ട് അവളുടെ മുഖത്ത് ചിരി പടർന്നു.
"നിന്റെ ഒരു ആഗ്രഹം അല്ലെ. ഇന്ന് രാത്രി വീഡിയോ കാൾ വിളിക്ക്."
നവീൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
"സത്യം?"
അവൾ മറുപടിയായി ദൂരേക്ക് നോക്കി ഒരു പുഞ്ചിരിയോടെ മൂളുക മാത്രം ചെയ്തു.
. . . .
ആഹാരം കഴിച്ച് വന്നു റൂമിൽ കയറിയ പല്ലവി ബെഡിൽ കിടന്ന മൊബൈൽ എടുത്ത് നോക്കി.
ആരും വിളിച്ചിട്ടില്ല. മെസ്സേജും വന്നിട്ടില്ല.
നവീൻ വീഡിയോ കാൾ വിളിക്കുന്ന കാര്യം ഓർത്തപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി.
'ശോ, പെട്ടെന്നുണ്ടായ ഒരു തോന്നലിൽ സമ്മതിച്ചും പോയി ഇപ്പോൾ വേണ്ടായിരുന്നു എന്നൊരു തോന്നലും.'
അവൾ മൊബൈൽ ബെഡിലേക്ക് ഇട്ട ശേഷം നേരെ പോയി അലമാര തുറന്നു.
'അല്ലേൽ ഇപ്പോൾ എന്താ കുഴപ്പം.. ഡ്രസ്സ് ഇല്ലാതൊന്നും അല്ലല്ലോ വിളിക്കുന്നെ. അവൻ ഇപ്പോൾ എന്നെ ആ കോലത്തിൽ കണ്ടു എന്നും പറഞ്ഞു എന്താ. വേറാരും അല്ലല്ലോ നവീൻ അല്ലെ കാണുന്നെ.'
പല്ലവി അവൾ ധരിച്ചിരുന്ന ടോപ്
💬 Comments
View all comments