Chapter Title : എന്റെ മാത്രം 1 [Walter White]
വലിയും ഒന്നും ഇല്ല... അങ്ങനെ എന്തെങ്കിലും അറിഞ്ഞാൽ അമ്മക്ക് പിന്നെ അത് മതി...
ജയ്ശങ്കറിന്റെയും, സന്ധ്യ ജയ്ശങ്കറിന്റെയും ( ഇപ്പൊ വെറും സന്ധ്യ ) ഒറ്റ മകൻ... അവർ പിരിഞ്ഞിട്ട് ഇപ്പൊ 6 വർഷത്തോളം ആയി.. എന്റെ ചെറുപ്പം മുതൽക്ക് തന്നെ ഞങ്ങൾ മുംബൈയിൽ ആണ്.. അച്ഛനും അമ്മയും ഡിവോഴ്സ് നു ശേഷം ഞാൻ ആഴ്ചയിൽ 5 ദിവസം അമ്മയുടെ കൂടെയും 2 ദിവസം അച്ഛന്റെ കൂടെയും ആണ്... രണ്ടു പേരും വേറെ കല്യാണം കഴിച്ചിട്ടില്ല.. സത്യത്തിൽ അവർ തമ്മിൽ സ്നേഹക്കുറവ് കൊണ്ടല്ല പിരിഞ്ഞത്... Professional jealousy കൊണ്ടാണ്,... രണ്ടു പേരും അഡ്വക്കേറ്റ്സ് ആണ്... അത്യാവശ്യം നല്ല ക്ലിൻറ്സ് രണ്ടു പേർക്കും ഉണ്ട്... ലോ കോളേജിൽ വെച്ചാണ് രണ്ടു പേരും കാണുന്നതും സ്നേഹത്തിലാകുന്നത് പിന്ന്നീട് രണ്ടാളും മുംബൈയിലേക്ക് വന്നു കല്യാണം കഴിച്ചു... 22 വർഷത്തോളം ഇപ്പോൾ ഇവിടെയാണ്.. 7 വര്ഷം മുമ്പ് ഒരു കേസിൽ അമ്മയും അച്ഛനും എതിര്ഭാഗത്തു വന്നു... അച്ഛൻ എത്ര പറഞ്ഞിട്ടും 'അമ്മ പിന്മാറിയില്ല... അതിനുശേഷം ആണ് പ്രശ്നങ്ങൾ തുടങ്ങിയത്.. ആ കേസ് അച്ഛൻ തന്നെ ജയിച്ചു... അമ്മക്ക് അത് വലിയ ഒരു കുറവായിരുന്നു... പിന്നീട് രണ്ടാളും തമ്മിൽ മത്സരം ആയി ആരാണ് മികച്ചത് എന്നിൽ... അവസാനം അത് ഡിവോഴ്സ് ഇത് ചെന്നവസാനിച്ചു... ഞാൻ മൈനർ ആയതു കൊണ്ട് അമ്മക്കായിരുന്നു കൂടുതൽ അവകാശം
💬 Comments
View all comments