Chapter Title : എന്റെ മാത്രം 2 [ ne-na ]
നടക്കട്ടെ.
പല്ലവി ഫോൺ കട്ട് ചെയ്തു.
നവീൻ പെട്ടെന്ന് തന്നെ ഡോർ തുറന്ന് ടെറസിലേക്ക് ഇറങ്ങി. പല്ലവി ഇറങ്ങി വന്നിട്ടില്ല. അവന്റെ നെഞ്ചിടിപ്പിന്റെ വേഗത ചെറുതായി കൂടുന്നുണ്ടായിരുന്നു. ആദ്യമായി പല്ലവിയെ അങ്ങനെ ഒരു വേഷത്തിൽ നേരിട്ട് കാണാൻ പോകുന്നതിന്റെ എല്ലാ ആവേശവും അവന്റെ മനസ്സിൽ നിറഞ്ഞു.
അവന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് പല്ലവി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി വന്നു.
ഒരു വെള്ള ഷർട്ടും മുട്ടിനു മുകളിൽ നിൽക്കുന്ന നീല പാവാടയും ആയിരുന്നു അവളുടെ വേഷം. ചെറു കാറ്റിൽ അവളുടെ മുടി പാറി പറക്കുന്നുണ്ട്. പൂർണ നിലവിൽ ശരിക്കും ഒരു അപ്സരസിനെ പോലെ തന്നെ ആയിരുന്നു അവൾ.
അവൾ സാവധാനം നടന്ന് വന്ന് ടെറസിന്റെ അറ്റത്തായി നിന്നു. നവീൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി നിന്നു പോയി. അവളുടെ മുഖത്ത് ഒരു തരി നാണം പോലും ഇല്ലായിരുന്നു. പകരം ഒരു മന്ദസ്മിതം ആണ് നിറഞ്ഞ് നിന്നിരുന്നത്.
നിമിഷങ്ങൾ കടന്ന് പൊയ്ക്കൊണ്ടേയിരുന്നു. അവർ തമ്മിൽ ഒന്നും സംസാരിച്ചതേ ഇല്ല. അവസാനം കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
"കണ്ടു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ. തണുക്കുന്നു എനിക്ക്."
ചെറു ചിരിയോടെ അവൻ പൊയ്ക്കോ എന്ന അർഥത്തിൽ തലയാട്ടി.
"ഇന്നിനി ഞാൻ ഫോട്ടോ ഒന്നും അയക്കില്ല, നേരിട്ട് കണ്ടില്ലേ എന്നെ.. ഞാൻ ഉറങ്ങാൻ പോകുവാണ്."
പുഞ്ചിരി മാത്രം ആയിരുന്നു അവന്റെ മറുപടി.
അവളും ഒരു ചെറു ചിരിയോടെ റൂമിലേക്ക് തിരികെ നടന്നു. അവൾ റൂമിൽ കയറി കതക് അടക്കുന്നവരെയും അവൻ അവിടെ തന്നെ നിന്നു.
തുടരും…
💬 Comments
View all comments