0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 2485

കൂടി മുകളിലേക്ക് ഉയർത്തുവാനെങ്കിൽ അവളുടെ നഗ്നമായ മാറിടങ്ങൾ മുന്നിൽ ദൃശ്യമാകും. പക്ഷെ ആ വക ചിന്തകൾ ഒന്നും അലട്ടാത്തപോലെയാണ് പല്ലവി നിദ്രയിലേക്ക് ആഴ്ന്നത്.
പല്ലവി ഗാഢ നിദ്രയിലാഴ്ന്നു എന്ന് മനസിലാക്കിയ നവീൻ അവളുടെ വയറിൽ നിന്നും തന്റെ കൈ എടുത്തു. എന്നിട്ട് ബനിയൻ താഴേക്ക് നീക്കിയിട്ടു. പിന്നെ സാവധാനം അവളുടെ തല തന്റെ മടിയിൽ നിന്നും ഉയർത്തി നീങ്ങി മാറിയിട്ട് ബെഡിലേക്ക് വച്ചു. അവൾ അപ്പോഴും ഇതൊന്നും അറിയാതെ നിദ്രയിൽ തന്നെ ആയിരുന്നു. അവൻ ബെഡിൽ നിന്നും നീങ്ങി താഴെ ഇറങ്ങിയതും പല്ലവി ചെറിയൊരു ഞരക്കത്തോടെ ചരിഞ്ഞ് കിടന്നു. ഇപ്പോൾ ബനിയൻ താഴേക്ക് വലിഞ്ഞ് അവളുടെ നഗ്നമായ മുലയുടെ തുടക്കം അവന് കാണാമായിരുന്നു. ഒരുനിമിഷം അവിടേക്ക് ഒന്ന് നോട്ടം പായിച്ചപ്പോൾ ആണ് ഇതൊന്നും അറിയാതെ കിടക്കുന്ന അവളുടെ നിഷ്കളങ്കമായ മുഖവും അവന്റെ കണ്ണിൽ പെട്ടത്. പിന്നെ അവന് അവളുടെ മുലകളിലേക്ക് നോക്കാൻ തോന്നിയതേ ഇല്ല.
അവൻ ലൈറ്റ് ഓഫ് ചെയ്ത് വാതിൽ തുറന്ന് പുറത്ത് ഇറങ്ങി ഡോർ സാവധാനം ചാരി. എന്നിട്ട് ടെറസ് ചാടി കടന്ന് തന്റെ റൂമിലേക്ക് നടന്നു.
. . .

തേർഡ് സേം എക്സാം കഴിഞ്ഞു. പല്ലവി കൂടെ ഇരുത്തി തന്നെ പഠിപ്പിച്ചത് കൊണ്ട് നവീന് എക്സാം നല്ല എളുപ്പം ആയിരുന്നു. എക്സാം കഴിഞ്ഞ് കിട്ടിയ ഒരു ബ്രേക്കിന് നവീൻ പാലക്കാട് തറവാട്ടിൽ പോയിട്ട് വന്നത് അച്ഛനിൽ നിന്നും ബുള്ളറ്റ് ബാക്കി തരാം എന്ന സമ്മതത്തോടെ ആയിരുന്നു.എന്നാൽ ഈ കാര്യം അവൻ പല്ലവിയോട് പറഞ്ഞതെ ഇല്ല. അവൾക്ക് അത് ഒരു സർപ്രൈസ് ആയി അവൻ മാറ്റി വച്ചു.
രാവിലെ കോളജിലേക്ക് പോകുമ്പോൾ നവീൻ അതീവ സന്തോഷത്തിൽ ആയിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം ബുള്ളറ്റ് തരാമെന്നാണ് ഷോറൂമിൽ നിന്നും അറിയിച്ചിരിക്കുന്നത്.
ബസിൽ പുറത്തേക്ക് നോക്കി ഇരുന്ന് ചിരിക്കുന്ന നവീനെ കണ്ട് അവന്റെ അടുത്ത് ഇരുന്ന പല്ലവി ചോദിച്ചു.
"എന്താടാ ഇരുന്ന് ചിരിക്കുന്നെ.."
അവൻ തല ചരിച്ച് അവളെ നോക്കി പറഞ്ഞു.
"ഓരോന്ന് ഇരുന്ന് ആലോചിച്ചപ്പോൾ ചിരിച്ചതാ.."
"എന്ത് ആലോചിച്ചപ്പോൾ?"
"അത്.. നാളെ തൊട്ട് ഞാനും നീയും

💬 Comments

View all comments