0%

Chapter Title : എന്റെ മാത്രം 3 [ ne-na ]

Author : ne-na Read All Parts 5.2K

ദയനീയതയോടെ പറഞ്ഞു.
"ഞാൻ പോയി അവളുടെ കാല് ഒന്ന് പിടിച്ച് നോക്കട്ടെ. സോൾവ് ആയില്ലെങ്കിൽ ആന്റി കൂടി ഒന്ന് ഹെല്പ് ചെയ്യണം."
"മ്.. നീ പോയി സംസാരിച്ച് നോക്ക്."നവീൻ പല്ലവിയുടെ റൂമിലേക്ക് നടന്നു.
അവൻ ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ പല്ലവി കോളേജിൽ ഇട്ടിരുന്ന ചുരിദാറിൽ തന്നെ ബെഡിൽ കിടക്കുകയാണ്. ഡോർ തുറന്ന ശബ്ദം കേട്ട് അവിടേക്ക് നോക്കിയ അവൾ നവീനെ കണ്ടതും തിരിഞ്ഞ് കിടന്നു.
ബെഡിലേക്ക് ഇരുന്ന നവീൻ പല്ലവിയുടെ കൈയിൽ പിടിച്ചു. അവൾ അപ്പോൾ തന്നെ കൈ കുടഞ്ഞ് മാറ്റി.
"പല്ലവി. സോറി.. എന്നോട് ഒന്ന് ക്ഷമിക്ക് നീ."
അവൾ ഒന്നും തന്നെ മിണ്ടിയില്ല.
"അവന്മാർ നിർബന്ധിച്ചപ്പോൾ കുടിച്ച് പോയതാ.. നീ എന്നോട് ഒന്ന് മിണ്ട്.. പ്ളീസ്."
അവൾ തിരിഞ്ഞ് കിടന്ന് അവന്റെ മുഖത്തേക്ക് നോക്കി വിതുമ്പുന്ന സ്വരത്തിൽ ചോദിച്ചു.
"നിനക്ക് ഇഷ്ട്ടം അല്ല എന്ന് പറഞ്ഞ എന്തെങ്കിലും ഒരു കാര്യം ഞാൻ ചെയ്തിട്ടുണ്ടോ?"
"ഇനി ഇങ്ങനെ ഒന്ന് ഉണ്ടാകില്ല. "
"എന്നെ ഇനി ഇങ്ങനെ വിഷമിപ്പിക്കുമോ നീ?"
"ഇല്ല.."
പല്ലവി അവനു നേരെ കൈ നീട്ടി.
"പ്രോമിസ്?"
അവന്റെ തന്റെ കരം അവളുടെ കൈ വെള്ളയിൽ വച്ചു.
"പ്രോമിസ്.."
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവനും അത് കണ്ടപ്പോൾ ആശ്വാസം ആയി.
ഇത്ര പെട്ടെന്ന് ഇത് സോൾവ് ആകുമെന്ന് അവൻ കരുതിയിരുന്നതല്ല. കാല് പിടിക്കാൻ വരെ തയ്യാറായാണ് അവൻ വന്നത് തന്നെ. പക്ഷെ പല്ലവിയ്ക്ക് അവനോടു പിണങ്ങി ഒരുപാട് നേരം ഇരിക്കാൻ പറ്റില്ല എന്നതായിരുന്നു മറ്റൊരു സത്യം. ദേഷ്യം ഒന്ന് അടങ്ങിയപ്പോൾ

💬 Comments

View all comments