Chapter Title : എന്റെ മാത്രം 3 [ ne-na ]
"നിന്റെ പിണക്കമൊക്കെ മാറിയോടി.. വൈകിട്ട് വന്നപ്പോൾ എന്തായിരുന്നു ദേഷ്യം.. എന്നിട്ട് ഇവൻ വന്ന് ഒന്ന് മിണ്ടിയപ്പോൾ എല്ലാം തീർന്നു."
പല്ലവി ജാള്യതയോടെ ചിരിച്ചു.
ചിരിയോടുകൂടി സുലജ പറഞ്ഞു.
"നിങ്ങൾ ഇത്ര കൂട്ടായിരിക്കാനും ഒന്ന് പിണങ്ങിയാൽ തന്നെ പിണക്കം അധികം നീണ്ടു പോകാതിരിക്കാനും കാരണം എന്താന്ന് അറിയാമോ?"
രണ്ടു പേരും എന്താ എന്നാ അർഥത്തിൽ സുലജയുടെ മുഖത്തേക്ക് തന്നെ നോക്കി.
"നിങ്ങൾക്ക് രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഈഗോ ഇല്ല. തെറ്റ് ആരുടെ ഭാഗത്താണോ അവർ ക്ഷമ ചോദിയ്ക്കാൻ തയ്യാറാണ്.
അത് കേട്ട് രണ്ടുപേരുടെയും ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.
തുടരും…
💬 Comments
View all comments