Chapter Title : എന്റെ മാത്രം 3 [ ne-na ]
ആണ് റൂമിൽ കയറിയത്.
കുറച്ച് നേരം മൊബൈലിൽ നോക്കി ഇരുന്ന അവൻ പതിവ് സമയം ആയപ്പോൾ പല്ലവിയെ വിളിച്ചു.
പക്ഷെ എന്നും ആദ്യത്തെ ബെല്ലിൽ തന്നെ കാൾ എടുക്കുന്ന അവൾ ഇന്ന് ഫോൺ എടുത്തില്ല.
അവൻ ജനലിൽ കൂടി വെളിയിലേക്ക് നോക്കി. പല്ലവിയുടെ റൂമിൽ ലൈറ്റ് കിടപ്പുണ്ട്.
ചിലപ്പോൾ അമ്മയുടെ അടുത്ത് ആയിരിക്കും എന്ന ചിന്തയിൽ അവൻ കിടക്കുമ്പോൾ അവളുടെ കാൾ തിരികെ എത്തി.
നവീൻ - എവിടെ ആയിരുന്നു നീ?
പല്ലവി - സോറി ഡാ.. പാഡ് വയ്ക്കാൻ ബാത്റൂമിൽ പോയേക്കുവായിരുന്നു.
നവീൻ - പീരിയഡ്സ് ആയോ?
പല്ലവി - അഹ്, ബ്ലീഡിങ് തുടങ്ങി.
നവീൻ - നീ ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോ.
പല്ലവി - ഏയ്.. എനിക്ക് ഇപ്പോഴൊന്നും ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.
നവീൻ - വേദന ഉണ്ടോ?
പല്ലവി - നല്ല വയർ വേദന ഉണ്ട്.. കാലും കഴക്കുന്നു.
നവീൻ - ഞാൻ വന്ന് കാല് തടവി തരട്ടെ?
ഒരു ചിരിയായിരുന്നു അവളുടെ മറുപടി.
നവീൻ - എന്താ നീ ചിരിക്കുന്നെ?
പല്ലവി - ഒരു കാമുകനെ പോലെ ആണല്ലോ സംസാരം.
നവീൻ - കാമുകന് മാത്രേ ഇതൊക്കെ ചെയ്യാവു എന്നുണ്ടോ?
പല്ലവി - അങ്ങനില്ല..
നവീൻ - പിന്നെന്തേ?
പല്ലവി - നിന്നോട് സംസാരിച്ച് ജയിക്കാൻ പറ്റില്ല. എന്നെ വിട്ടേക്ക്കുറച്ച് നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. പിന്നെ പല്ലവി പറഞ്ഞു.
പല്ലവി - നീ ഇപ്പോൾ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്നൊരു തോന്നൽ എനിക്കുണ്ട്.
അവൻ ബെഡിൽ നിന്നും എഴുന്നേറ്റു നടന്ന്
💬 Comments
View all comments