0%

Chapter Title : എന്റെ മാത്രം 4 [ ne-na ]

Author : ne-na Read All Parts 2128

അവനിൽ പെട്ടെന്ന് ഒരു ജാള്യത നിറഞ്ഞു. എന്നാൽ പെട്ടെന്ന് തന്നെ ജാള്യതയെ മറികടന്ന് കൊണ്ട് അവൻ പറഞ്ഞു.
"ഇങ്ങനെ കണ്ടപ്പോൾ ഫോട്ടോയിൽ കണ്ടപോലെ നേരിട്ട് കാണാൻ തോന്നുന്നു."
നെറ്റി ചുളിച്ച് കൊണ്ട് അവൾ പറഞ്ഞു.
"അയ്യടാ, ആഗ്രഹം കൊള്ളാല്ലോ."
നവീൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.
"ഞാൻ തമാശ പറഞ്ഞതല്ല... എന്തോ, മനസ്സിൽ പെട്ടെന്ന് നിന്നെ അങ്ങനെ കാണണം എന്ന് ഒരു തോന്നൽ."
നവീന്റെ കണ്ണിലേക്കുള്ള നോട്ടവും അവന്റെ ശബ്ദത്തിലെ മാറ്റവും പല്ലവിയുടെ മുഖത്തെ ചിരി മായ്ച്ചു കളഞ്ഞു.
"ഡാ.."
"എനിക്ക് നിന്നോട് എന്തും പറയാനുള്ള സ്വാതന്ത്രം ഉണ്ടല്ലോ. അത് കൊണ്ട് എന്റെ മനസ്സിൽ തോന്നിയ ആഗ്രഹം ഞാൻ നിന്നോട് പറഞ്ഞു.. ഇനി ബാക്കി നിന്റെ ഇഷ്ട്ടം ആണ്."
അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അവൻ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞതിന്റെ ഞെട്ടലിൽ തന്നെ ആയിരുന്നു അവൾ അപ്പോഴും.
നവീൻ ബെഡിൽ നിന്നും എഴുന്നേറ്റ് സാവധാനം നടന്ന് ചെന്ന് ടെറസിലേക്കുള്ള വാതിലിൽ ചാരി നിന്നു. എന്നിട്ട് അവൾ കാണാതെ ലോക്ക് ഊരി.
"ആ ഫോട്ടോ കണ്ടത് കൊണ്ട് ഉണ്ടായ ആഗ്രഹമായിരിക്കണം. എന്നാലും നിന്നെ അങ്ങനെ കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചു പോയി മനസ്. ഫോട്ടോ എന്തായാലും ഞാൻ കണ്ടു. അപ്പോൾ പിന്നെ നേരിട്ട് കാണുന്നതിന് എന്താ കുഴപ്പം."
ഒന്ന് നിർത്തിയ ശേഷം അവൻ പല്ലവിയുടെ മുഖത്ത് തന്നെ നോക്കി. അവളുടെ മുഖമാകെ ചോര വറ്റി വരണ്ടപോലെ വിളറിയിരിക്കുകയാണ്. അവന്റെ നേർക്ക് നോക്കുന്നതെ ഇല്ല.
"നീ ആലോചിച്ച് ഒരു തീരുമാനം എടുത്തിട്ട് എന്നോട് പറഞ്ഞാൽ മതി. ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം ആണെന്ന ചിന്ത നിന്റെ മനസ്സിൽ ഉണ്ടാകണം."
അവൻ അതും പറഞ്ഞ് ഡോർ തുറന്ന് പടികൾ ഇറങ്ങി താഴേക്ക് നടന്നു. സുലജയോട് യാത്ര പറഞ്ഞ് റൂമിലേക്ക് നടക്കുമ്പോൾ നവീന്റെ ചുണ്ടിൽ കുസൃതി കലർന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
പല്ലവിയെ ഒന്ന് പറ്റിക്കാനുള്ള ശ്രമം ആയിരുന്നു നവീൻ നടത്തിയത്. എന്നാൽ അധിക നേരം അവളെ വിഷമിപ്പിക്കണം എന്നും അവന് ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ റൂമിലെത്തി ഡ്രസ്സ് മാറി

💬 Comments

View all comments