Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]
വിളിച്ചു എന്നെ... എന്നിട്ട് എന്താ ചോദിച്ചേ എന്നറിയോ..
ഇല്ലാ എന്തെ
സത്യം പറയെടി പ്രേമമോ മറ്റോ ആണോ നീ പിന്നിൽ കൂടി കളിച് കല്യാണ ആലോചന ആക്കിയത് ആണോ എന്ന്...
ഏ... കാര്യമായിട്ടോ
അതെ മോനു
ട പെട്ടെന്ന്..അങ്ങിനെ പറഞ്ഞാൽ...
എനിക്ക് സാമ്പത്തികം ആയി ഒന്ന് സെറ്റ് ആവണം
ആയിക്കോ.. കല്യാണം കഴിഞ്ഞ് 30 കൊല്ലം കഴിഞ്ഞ് സെറ്റ് ആയാലും മതി അത് വരെ ഒരാഗ്രഹവും എനിക്ക് ഇല്ലാ പോരെ....എന്റെ ഫാരിയോടൊപ്പം കഞ്ഞി എങ്കിൽ കഞ്ഞി ബിരിയാണി എങ്കിൽ ബിരിയാണി...
ടാ. ഞാൻ
എന്തെ ഫാരി പെട്ടെന്ന് ഒരു ബാക്കിലേക്ക് പൊക്ക്... എന്നോട് ശരിക്കും പ്രണയം തന്നെ അല്ലെ....
ഷാഹി നീ എന്താ പറയുന്നേ... കമ്പനി സെറ്റ് ആകണം.. അതിന്റെ കൂടെ കല്യാണം എന്ന് പറയുമ്പോൾ മഹർ വാങ്ങണ്ടേ, മറ്റു സ്വർണ്ണം വാങ്ങണ്ടേ അങ്ങിനെ എന്തൊക്കെ ചിലവ് ഉണ്ട് അതാ ഞാൻ ആലോചിച്ചേ...
ഒന്നും വേണ്ട മഹർ ആയിട്ട് കിസ്സ് മതി രജിസ്റ്റർ ഓഫീസ് ആയാലും ഞാൻ ഒക്കെ...
ഷാഹി പ്രാക്ടിക്കൽ ആയി സംസാരിക്ക്... നീ ഒറ്റ മോള് ആണ് അവർക്ക് അത് വല്ല്യ ഗ്രാൻഡ് ആയി നടത്തണം എന്ന് ഉണ്ടാവും...
പെട്ടെന്നാണ് ഫൈറു വിളിച്ചത്....
ടാ ഫൈറു വിളിക്കുന്നുണ്ട് ഞാൻ തിരിച്ചു വിളിക്കാം...
ആഹ്... വിളിക്കണേ ഞാൻ കാത്ത് നിക്കും...
ആ ഫൈറു പറ...
ടാ നീ എന്തൊക്കെയാ ഏ കാണിക്കുന്നേ.... നിന്നോട് ഞാൻ പറഞ്ഞോ അവനെ തല്ലാനും പകരം വീട്ടാനും...
പൊടി വച്ചിട്ട് ഇത്രയും കാലം നീ എന്നോട് ഇത് പറഞ്ഞില്ല അല്ലെങ്കിൽ അന്നേ തീർത്തേനെ....
അതും പറഞ് ഞാൻ ഫോൺ കട്ട് ആക്കി...
രാവിലെ ഒരു 8:30 ആയപ്പോളേക്കും ഫൈറു വീട്ടിൽ എത്തി...
ഞാൻ അത് പ്രതീക്ഷിച്ചിരുന്നു കാരണം അവൾ വിളിക്കുമ്പോൾ ഒന്നും ഞാൻ എടുത്തില്ല..
അവൾ വന്നു കേറിയ ഉടനെ... ഫാരി എനിക്ക് കുറച്ച് കാര്യം സംസാരിക്കാൻ ഉണ്ട് മുകളിലേക്ക് വാ...
പെട്ടെന്ന് അടുക്കളയിൽ നിന്ന് ഉമ്മാ ഇറങ്ങി വന്നു
മോളെ നീ എന്നെ ഒന്ന് നിന്റെ സ്കൂട്ടിയിൽ നിന്റെ വീട്ടിൽ ആക്...
💬 Comments
View all comments