0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 2069

ചേർന്ന് തന്നെ ഇരുന്നു...

ഫൈറു... എന്താ നിന്റെ മനസ്സിൽ.. പറ കുറച്ച് ദിവസം ആയി ഞാൻ കാണുന്നു....

ഇത്ര മാത്രം വേദനിക്കാൻ എന്ത് തീയാണ് നിന്റെ ഉള്ളിൽ ഉള്ളത്...

അങ്ങിനെ ഒന്നും ഇ...

അവളുടെ ശബ്ദം കണ്ണീരിൽ അടഞ്ഞു പോയി..

മുഖം എതിർ ഭാഗത്തേക്ക്‌ തിരിച്ചു അവൾ ടവൽ കൊണ്ട് വായ പൊത്തി...

ഞാൻ പിടിച് തിരിച്ചു നേരെ ഇരുത്തി.. പറ എനിക്കറിയണം എന്താ നിന്നെ വേദനിപ്പിച്ചത്.. പറ

അൽപ നേരം എന്റെ കൈ അവളുടെ ഷോൾഡറിൽ നിന്ന് മാറ്റാൻ നോക്കിയെങ്കിലും അവസാനം അവൾ എന്റെ ഷോൾഡറിൽ വീണ് കരഞ്ഞു....

ഷഹാനയുടെ ഡോക്ടർ പറഞ്ഞ വാക്കുകൾ ആണ് ഓർമ്മ വന്നത് കരയട്ടെ തടയേണ്ട...

കൊടുങ്കാറ്റും... പേമാരിയും പെയ്തൊഴിഞ്ഞു... ഒരു നേർത്ത കാറ്റ്‌ പോലെ നൊമ്പരം മാത്രം വീശുന്നുണ്ട്...

അവളെ പിടിച് നേരെ ഇരുത്തി... ഇതാ ഇത് കുടിക്ക്...

മതി എന്ന് പറഞ്ഞ അവളെ നിർബന്ധിച്ചു ഞാൻ അത് കുടിപ്പിച്ചു.. ബർഗറും കഴിപ്പിച്ചു വാ നമ്മൾക്ക് ഒന്ന് നടക്കാം

പുഴയുടെ സൈഡിൽ ഉള്ള കഫെ ആണ് ഞാൻ ഫൈരുവിനെ കൂട്ടി ചുമ്മാ നടന്നു...

പറ ഫൈറു എന്താ നിനക്ക് പറ്റിയെ എന്നോട് പറയാൻ പറ്റുന്നത് ആണെങ്കിൽ പറ...

ഒന്നുല്ല... എന്തൊക്കെയോ ചിന്തിച് കൂട്ടി മനസ്സ് എന്തൊക്കെയോ ആയത് കൊണ്ട് ആണ് അത്രേ ഉള്ളു കരഞ് കഴിഞ്ഞപ്പോൾ ഒരു ആശ്വാസം ഉണ്ട്... അത് വിട് വാ പോകാം

അപ്പോൾ നീ എന്നോട് പറയില്ല...

കാണാൻ പാടില്ലാത്ത ഒരു സ്വപ്നം കണ്ടു... സ്വപ്നമായിരുന്നു അത് എന്ന് തിരിച്ചറിഞ്ഞപ്പോൾ ഉള്ള ഒരു വിങ്ങൽ അത്രേ ഉള്ളു....

ഫൈറു...

പറയെടാ...

Are you in love with me...

No..അല്ല വാ പോകാം...

എനിക്കുള്ള ഉത്തരം കിട്ടിയില്ല ഫൈറു...

എനിക്ക് പോണം വണ്ടി എടുക്ക്....

നീ എന്തൊക്കെയാ ഏ ചോദിക്കുന്നെ... കുറച്ചൊക്കെ മര്യാദ വേണം നമ്മൾ തമ്മിൽ അടുപ്പം ഉണ്ടെന്ന് കരുതി... അതിര് വിടരുത്....പിന്നേ ഷഹാന ഇങ്ങനെ ഉള്ള സംസാരം എങ്ങാനും കേട്ടാൽ... അത് മറക്കണ്ട..

ഷഹാനയോ.. എന്ത് ഷഹാന..

ഓഹ് അറിയില്ലേ... നീ എന്താ വിചാരിച്ചേ എനിക്ക് മനസ്സിലാവില്ല എന്നോ..

എന്റെ പ്രാർത്ഥന കേട്ടതിന് ഒരായിരം നന്ദി എന്ന് അവൾ സ്റ്റാറ്റസ് ഇട്ടപ്പോൾ എനിക്ക് മനസ്സിലായി... എനിക്ക് അറിയാം എന്താവും അവളുടെ പ്രാർത്ഥന എന്ന്...

നീ അവൾക് ഇപ്പോൾ ഒരു ഭ്രാന്ത് ആണെന്ന് എനിക്ക് അറിയാം...അവൾ ആഗ്രഹിച്ചതിന്

💬 Comments

View all comments