0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 2075

വീട്ടിലേക്ക് ഇറങ്ങി
ഉമ്മാ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.

വേഗം വരോ.. ഞങ്ങൾക്ക് ഒരു സ്ഥലത്ത് പോകാൻ ഉണ്ട്..

ആ വരാം...

പോകുമ്പോൾ ആ പൈസയും എടുത്തു....നേരെ ഫൈറുവിന്റെ വീട്ടിലേക്ക് പോയി അവിടെ ചെന്നപ്പോൾ ഫൈറുവിന്റെ ഉമ്മ ഉണ്ട് പർദ്ദ ഒക്കെ ഇട്ട് എങ്ങോട്ടോ പോകാൻ നിക്കുന്നു.

ആ മോനെ നീ എന്താ ഇങ്ങോട്ട്... ഫൈറു അകത്ത് ഉണ്ട്.. ഞാൻ ഒന്ന് പുറത്ത് പോവുകയാ..

ആഹ് ശരി ഞാൻ പെട്ടെന്ന് ഇറങ്ങും...

ഫൈറു എന്നെ കണ്ടിട്ടും കാര്യം ആകാതെ നേരെ അവളുടെ റൂമിൽ പോയി ഇരുന്നു...

ഞാൻ നേരെ ചെന്ന് ആ പൈസ അവളുടെ മുന്നിൽ വച് തിരിച്ചു നടന്നു...

ഞങ്ങൾ ഒന്നും തന്ന പൈസ വേണ്ടായിരിക്കും.... അവൾ ഒരു കേറുവോടെ പറഞ്ഞു...

ഇല്ലാ വേണം എന്നില്ല... എന്നെ വെറുത്ത് ബ്ലോക്ക്‌ ചെയ്ത ഒരാളിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങി നല്ല നിലയിൽ എത്തണം എന്ന് എനിക്കില്ല.. ഇത്രയും കാലം ജീവിച്ച പോലെ ജീവിക്കാൻ ഈ ഫാരിക്ക് ഒരു നാണക്കേടും ഇല്ലാ പിന്നേ പണ്ട് കൂടെ നിക്കാൻ ഒരാൾ എങ്കിലും ഉണ്ടായിരുന്നു ഇപ്പോൾ അതും ഇല്ലാ അത്രയല്ലേ ഉള്ളു ആരും ഇല്ലാത്തത് ആണ് നല്ലത് താങ്ങാൻ ആളില്ല എങ്കിൽ വീഴാതെ നോക്കും എന്നാണല്ലോ.... ശരി എന്നാൽ

ഫാരി... നീ അത് എടുക്ക് നിന്റെ പ്രശ്നങ്ങൾ തീർക്..

അതിന് നീ ആരാ എന്റെ കാര്യം നോക്കാൻ... ഏ . ആരാ എന്ന്..

ഫാരി... ഒത്തിരി നോവ് തിന്ന് എനിക്ക് മതിയായി എനിക്ക് ആകെ 23 വയസ്സേ ആയുള്ളൂ പക്ഷെ 56 വയസ്സിന്റെ വേദന ഞാൻ അനുഭവിച്ചു ഇനി നീ കൂടെ ചെയ്യല്ലേ...

എന്ത് ചെയ്തു എന്താടി കോപ്പേ നിന്നെ ഞാൻ ചെയ്തേ പറ...

അത് പറഞ്ഞ ശരിയാവില്ല... ഫാരി നീ ആ പൈസ കൊണ്ട് പോ

നിന്റെ ഒരു പൈസ... അത് കിട്ടിയാൽ എല്ലാം ആയോ ഞാൻ ഈ കണ്ട കാലം അത്രയും ജീവിച്ചത് പൊരുതി തന്നെ ആണ് ഈ ശ്രമം വിജയിച്ചില്ല എങ്കിൽ അടുത്തത് അത്രേ ഉള്ളു

💬 Comments

View all comments