0%

Chapter Title : എന്റെ മാത്രം മീനുട്ടി [ആൽബി]

Author : alby Read All Parts 848

കാർ വന്നുനിൽക്കുന്നതും അതിൽ കയറി എന്റെ മീനൂസും മാളുവും പോകുന്നത് കണ്ടു എന്ന വിവരം
പത്രക്കാരനിൽ നിന്ന് ഞാൻ അറിഞ്ഞു.

ഒരോട്ടമായിരുന്നു മുറിയിലേക്ക്.
ഫോണെടുത്തു വിളിക്കാൻ തുടങ്ങുമ്പോൾ അതിൽ മീനു അയച്ച മെസ്സേജ് വന്നുകിടപ്പുണ്ട്.

"അന്വേഷിക്കരുത്,പിന്നാലെ തിരക്കി വരികയുമരുത്.നമ്മൾ ഇനി കാണില്ല,ഞാൻ പോകുന്നു എന്റെ മോനൂസിൽ നിന്നും ഒരുപാട് ദൂരേക്ക്.ഇങ്ങനെയൊരു അധ്യായം ഞാൻ മറക്കുന്നു.ഇനി ഒരിക്കലും നമ്മൾ കണ്ടുമുട്ടാൻ ഇടവരാതിരിക്കട്ടെ."

ഞാൻ തുടരെയെന്റെ മീനുവിനെ ഫോണിൽ കിട്ടാൻ ശ്രമിച്ചു.സ്വിച്ച് ഓഫ് അല്ലെങ്കിൽ പരിധിക്ക് പുറത്ത് എന്ന സർവീസ് മെസ്സേജ് അല്ലാതെ മറ്റൊന്നും എന്റെ കാതുകളിൽ മുഴങ്ങിയില്ല.

ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു എനിക്ക്.ഞാൻ എന്റെ മീനുവിനെ തിരഞ്ഞിറങ്ങി.അവൾ പോകാൻ സാധ്യതയുള്ളിടങ്ങളിലെല്ലാം തിരഞ്ഞു.

പരിചയക്കാരോട് തിരക്കിയിട്ടും പ്രയോജനമൊന്നുമുണ്ടായില്ല.ഒരു മാൻ മിസ്സിംഗ്‌ കേസ് കൊടുത്തു എങ്കിലും ആദ്യമുണ്ടായിരുന്ന ചൂട് പിന്നീട് പോലീസുകാരിലും കണ്ടില്ല.

എന്റെ മീനു എന്നെ വിട്ടുപോയി എന്ന സത്യം ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല,എന്ത് കാരണത്തിന്റെ പേരിലാണെന്ന് പോലും പറയാതെ അവൾ ശൂന്യതയിൽ പോയ്‌ മറഞ്ഞു.

അതോടെ എന്റെ മനസ്സിന്റെ പിടി വിട്ടുപോയി.ഒരു പട്ടം പോലെ എന്റെ മനസ്സ് പാറിപ്പറന്നു.മീനു എന്ന ലഹരിക്ക് പകരം ഞാൻ മദ്യത്തെ ചേർത്തുപിടിച്ചു.പക്ഷെ അവളെക്കാൾ വലിയ ലഹരി ലോകത്തിലില്ല എന്നറിഞ്ഞിട്ടും അല്പം സ്വസ്ഥത കിട്ടാൻ ഞാൻ കുടിച്ചുകൊണ്ടെയിരുന്നു.എന്റെ ജീവൻ എന്നെ വിട്ടുപോയി,ഒപ്പം എന്റെ ജീവിതവും.
***********
അതിനിടയിലും മോഹൻ സാറും രമൺദീപും എന്നെ കാണാൻ വരുമായിരുന്നു.ഏതോ ദുർബല നിമിഷത്തിൽ രമണിനെ എന്റെ മീനുവിന്റെ സ്ഥാനത്ത് കണ്ടു. അങ്ങനെയാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു.അല്ലെങ്കിൽ മദ്യം തലക്ക് പിടിച്ച നിമിഷം അവൾ എന്നെയങ്ങനെ വിശ്വസിപ്പിച്ചു.

മീനുവിന് പകരം നിനക്ക്

💬 Comments

View all comments