0%

Chapter Title : എന്റെ മാത്രം മീനുട്ടി [ആൽബി]

Author : alby Read All Parts 853

മനസ്സ്..........
അത് കൈവിട്ടുപോയിരുന്നു.

അവളുടെ മാതാപിതാക്കൾ
എങ്ങനെയൊ കാര്യങ്ങളറിഞ്ഞു സ്ഥലത്തെത്തി,ഒപ്പം അവളുടെ ചേച്ചിയും.കുർദീപ് എന്നെയൊന്ന് നോക്കിയതല്ലാതെ മിണ്ടിയില്ല, ഒന്ന് കുറ്റപ്പെടുത്തിയത് പോലുമില്ല.തികച്ചും മൗനത്തിന്റെ ഭാഷ.

അവളെയവർ ഏറ്റെടുത്തു. എന്തൊക്കെ പറഞ്ഞാലും മകൾ അല്ലെ, സഹോദരിയല്ലേ.അവർ അവളെയും കൊണ്ട് പഞ്ചാബിലേക്ക് മടങ്ങി.

ഒടുവിൽ കേട്ടത് ഏതോ ഒരു മനോരോഗചികിത്സക്കുള്ള ആശുപത്രിയിൽ റീഹാബിലൂടെ കടന്നുപോകുന്നു എന്നാണ്.

പണം മോഹിച്ചായിരുന്നു രമൺ മോഹന്റെ പിറകെ കൂടിയത്. ഒരു മുങ്ങുന്ന കപ്പലായിരുന്നു മോഹൻ എന്നറിഞ്ഞത് അവൾ കൺസീവ് ആയപ്പോഴും.ഉടൻ തന്നെയവൾ ഗർഭം അലസിപ്പിച്ചു.

പക്ഷെ കിട്ടാവുന്നതൊക്കെ അയാളിൽ നിന്നും അവൾ ഊറ്റിയെടുത്തു.ഇനി മോഹൻ അവളുടെ ജീവിതത്തിൽ വേണ്ട എന്ന് കരുതിയിരിക്കുമ്പോഴാണ് എന്റെ ബാക്ക് ഗ്രൗണ്ട് അവൾ മനസ്സിലാക്കിന്നതും ഇത്രയും പ്ലാൻ ചെയ്തതും.എന്നെപ്പറ്റി ചികഞ്ഞിറങ്ങാൻ കാരണം ഞാൻ അസ്ഥാനത്ത് ജയിക്കാൻ വേണ്ടി ചോദിച്ച ഒരു ചോദ്യവും.

നാട്ടിൽ ഭൂസ്വത്തിന് പുറമെ ഇടുക്കിയിലെയും മൂന്നാറിലെയും തോട്ടങ്ങൾ,സർവീസ് നടത്തുന്ന മൂന് ആഡംബര കപ്പലുകളും എന്റെ മാത്രമാണെന്നറിയുമ്പോൾ അവളുടെ കണ്ണ് മഞ്ഞളിക്കുന്നത് സ്വാഭാവികം.
*********
എന്നാലെന്റെ ജീവിതം പതിവിലും
മോശമായി.ജോലിക്ക് പോകാതെയായി.എന്നും കള്ള് കുടിച്ചു റൂമിൽ തന്നെ കിടക്കും. ഒടുക്കം കോളേജിൽ നിന്നും ടെർമിനേഷൻ അടിച്ചു കയ്യിൽ തന്നു.ഹൗസ് ഓണർ എന്നെ വീട്ടിൽ നിന്ന് അടിച്ചിറക്കുകയും ചെയ്തു.തെരുവിലേക്കിറങ്ങുമ്പോൾ ശൂന്യതയായിരുന്നു
കൺമുന്നിൽ.

ഒടുവിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് വണ്ടികയറി.ട്രെയിനിലും അടിച്ചു പൂസായിരുന്ന എന്റെ ഷഡി മാത്രം ആണെനിക്ക് ബാക്കി ലഭിച്ചത്.ബാക്കിയെല്ലാം എനിക്ക് നഷ്ട്ടപ്പെട്ടുകഴിഞ്ഞിരുന്നു.

ബോധം വരുമ്പോൾ ഞാൻ റെയിൽവേ പോലീസിന്റെ കസ്റ്റടിയിലാണ്.എന്തോ ഭാഗ്യം കൊണ്ട് നാട്ടിലെത്തിയിരുന്നു. അമ്മ കരഞ്ഞു കാല് പിടിച്ചത് കൊണ്ടും നല്ലൊരു

💬 Comments

View all comments