0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Author : kkstories Read All Parts 1629

എടുക്ക്

എന്ന് ചെറിയൊരു ഭീഷണി സ്വരത്തിൽ പറഞ്ഞ് ഫോൺ മയൂന് കൊടുത്ത്

ഇന്ദു : ഡി ഞാൻ പോണ്.. പറഞ്ഞത് മനസ്സിലായല്ലോ, എന്താന്ന് തീരുമാനിച്ചിട്ട് എന്നെ വിളിക്ക് ഇല്ലെങ്കിൽ അറിയാലോ

മയൂഷ : മം...

ഇന്ദു പോയതും

മയൂഷ : ഹലോ

ഞാൻ : ആ എന്താ കാര്യം?

മയൂഷ : അത് അവൾക്ക് കുറച്ചു പൈസ വേണമെന്ന്

ഞാൻ : പൈസയോ..?

മയൂഷ : മം

ഞാൻ : എത്രയാ?

മയൂഷ : അൻപതിനായിരം

ഞാൻ : ഏ... അത്രയും പൈസക്ക് ഞാൻ എവിടെ പോവാനാ

സങ്കടത്തോടെ

മയൂഷ : എനിക്കറിയില്ല... കൊടുത്തില്ലെങ്കിൽ അവൾ എല്ലാരോടും പറയുമെന്നാ ഭീഷണി

ഞാൻ : ഓ പിന്നെ അതിനു അവളുടെ കൈയിൽ തെളിവൊന്നും ഇല്ലല്ലോ

മയൂഷ : നിനക്കെങ്ങനെ പറയാം, അവിടെയുള്ള നാട്ടുകാര് ആരെക്കുറിച്ചെങ്കിലും എന്തെങ്കിലും കഥ കിട്ടാൻ കാത്തിരിക്കുകയാണ്, അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല

ഞാൻ : നീ വെറുതെ ആവിശ്യമില്ലാത്തതൊന്നും ചിന്തിക്കേണ്ട, ഞാൻ നോക്കട്ടെ ബാങ്കിൽ പത്തിരുപത് രൂപയുണ്ട്, ബാക്കി...?

മയൂഷ : മം... നീ തന്ന പൈസ എന്റെ കൈയിൽ ഉണ്ട്

ഞാൻ : എന്നാലും തികയില്ലല്ലോ, നീ ഒരു കാര്യം ചെയ്യ് ബാക്കി പിന്നെ തന്നാൽ മതിയോന്ന് ചോദിക്ക്

മയൂഷ : മം

ഞാൻ : എന്നാ അവളെ വിളിച്ചിട്ട് എന്നെ വിളിക്ക്

മയൂഷ : മം

കോള് കട്ടാക്കി അൽപ്പം കഴിഞ്ഞ് മയൂഷ എന്നെ തിരിച്ചു വിളിച്ചു, കോള് എടുത്ത്

ഞാൻ : എന്ത് പറഞ്ഞു?

മയൂഷ : മുപ്പതെങ്കിലും ഇപ്പൊ വേണമെന്ന്

ഞാൻ : ഇന്ന് തന്നെ കൊടുക്കണോ?

മയൂഷ : മം അതെ

ഞാൻ : ഹമ്... ശരി എന്നാ ഞാൻ വിളിക്കാം

മയൂഷ : മം..

കോൾ കട്ടാക്കി കുളിച്ച് റെഡിയായി ബാക്കി ക്യാഷ് ഒപ്പിക്കാൻ ഞാൻ നേരെ മായയുടെ വീട്ടിലേക്ക് പോയി, അവിടെ ചെന്നപ്പോൾ മായയും സാവിത്രിയും കൊച്ചും കൂടി തൃശ്ശൂരിൽ സാവിത്രിയുടെ വീട്ടിൽ പോയെന്ന് മല്ലിയക്ക പറഞ്ഞു, ഇനി ആരോട് ചോദിക്കുമെന്ന് ടെൻഷനടിച്ചിരിക്കുമ്പോഴാണ്

💬 Comments

View all comments