Chapter Title : എന്റെ മാവും പൂക്കുമ്പോൾ 2 [R K]
മുട്ടുവാണേൽ പറഞ്ഞാ മതി
ഞാനൊന്നും മിണ്ടിയില്ല
ജാൻസി : ഈ ഞായറാഴ്ച വരില്ലേ കഫെയിൽ
ഞാൻ : ഇല്ല
ജാൻസി : അതെന്താ
ഞാൻ : എന്റെ പിറന്നാൾ ആണ് അന്ന്
ജാൻസി : ആഹാ പായസം ഉണ്ടാവോ
ഞാൻ : ആ
ജാൻസി : എന്നെ വിളിക്കണില്ലേ?
ഞാൻ : മം
ജാൻസി : ഡാ എന്നെ വിളിക്കുന്നില്ലേന്ന്?
ഞാൻ : ആ വിളിച്ചിരിക്കണു.
ജാൻസി : ഹ്മ്
വണ്ടി സ്പീഡിൽ പോയികൊണ്ടിരുന്നു
ജാൻസി : പിറന്നാളായിട്ട് എന്താ പരിപാടി
ഞാൻ : പ്രതേകിച്ചൊന്നുമില്ല രാവിലെ അമ്പലത്തിൽ പോണം
ജാൻസി : ഞാനും വരട്ടെ
ഞാൻ : ചേച്ചി അമ്പലത്തിലൊക്കെ പോവോ
ജാൻസി : പുറത്ത് നിക്കാലോ
ഞാൻ : ഞാനും രതീഷും കൂടിയ പോവുന്നെ
ജാൻസി : എന്ന നിങ്ങൾ പൊക്കോ
ചേച്ചി പരിഭവം കാണിച്ചു. കോളേജിൽ എത്തി എന്നെ ആക്കിയട്ടു ചേച്ചി പോയി.
ഞായറാഴ്ച പിറന്നാളിന് അമ്മ മേടിച്ചുതന്ന മുണ്ടും ഷർട്ടും ഇട്ടാണ് ഞാൻ അമ്പലത്തിൽ പോയത്. രതീഷ് അമ്പലത്തിൽ കാണുമെന്ന് പറഞ്ഞിരുന്നു. തൊഴുതു കഴിഞ്ഞ് ഞാനും രതീഷും കൂടി വീട്ടിലേക്ക് വന്നു. അമ്മ അടുക്കളയിൽ നല്ല തിരക്കിലാണ് അച്ഛൻ പുറത്തിരുന്നു പത്രം വായിക്കുന്നുണ്ട് ഞാനും രതീഷും ചായകുടി കഴിഞ്ഞ് സന്ദീപിന്റെ വീട്ടിൽ പോയി.ഗേറ്റ് അടഞ്ഞു കിടക്കണ കണ്ടിട്ട്
രതീഷ് : അവര് എത്തിയട്ടില്ലെന്ന തോന്നണേ
ഞാൻ : മം വാ വീട്ടിൽ പോവാം
രണ്ടാഴ്ച കഴിഞ്ഞു വരുമ്മെന്നായിരുന്നു സന്ദീപ് അന്ന് പറഞ്ഞത്. വിളിച്ചു ചോദിക്കാനാണെങ്കിൽ ഫോണും ഇല്ല. ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയെത്തി.
അമ്മ : സന്ദീപ് വന്നില്ലേ?
ഞാൻ : അവര് എത്തിയട്ടില്ല
ടി വി ഓണാക്കി ഞങ്ങൾ ഹാളിൽ ഇരുന്നു. പതിനൊന്നു മണിയൊക്കെ ആയപ്പോഴേക്കും ജാൻസിചേച്ചി ഒരു കവറും പിടിച്ചു വീടിന് മുന്നിലേക്ക് വന്നു. അച്ഛൻ പരിചയമില്ലാത്ത ആളെ കണ്ടപ്പോലെ നോക്കിയിരുന്നപ്പോഴേക്കും ഞാൻ പുറത്തേക്ക് വന്നു.
ഞാൻ : അച്ഛാ ഇത് ജാൻസിചേച്ചി സന്ധ്യചേച്ചിയുടെ കൂട്ടുകാരി
അച്ഛൻ : ആ.. വാ അകത്തോട്ടു കയറ്
ജാൻസിചേച്ചി അച്ഛനെ ചിരിച്ചു കാണിച്ചിട്ട് അകത്തേക്ക്
💬 Comments
View all comments