Chapter Title : എന്റെ മാവും പൂക്കുമ്പോൾ 2 [R K]
കഴിഞ്ഞ് ഗ്ലാസും കൊണ്ട് അടുക്കളയിലേക്ക് പോയി. പുറകെ ഞാനും.
ജാൻസി : ആന്റി ഞാനും കൂടട്ടെ പാചകത്തിന്
അമ്മ : വേണ്ട മോളെ ദേ കഴിഞ്ഞു പായസം കൂടിയുള്ളു. മോൾടെ ഉടുപ്പ് വെറുതെ അഴുക്കാക്കണ്ട.അജു ചേച്ചിടെ കൈയിന്ന് ഗ്ലാസ് വാങ്ങി കഴുകിവെക്ക്
ഞാൻ ഗ്ലാസ് വാങ്ങാൻ പോയപ്പോ
ജാൻസി : അത് വേണ്ട ഞാൻ കഴുകിക്കോളാം
എന്ന് പറഞ്ഞ് ഗ്ലാസ് കഴുകി എന്റെ കൈയിൽ കൊണ്ടന്നു തന്നു ഞാൻ അത് അവിടെ വെച്ച് തിരിഞ്ഞപ്പോൾ ചേച്ചിയുടെ കൈയിലെ വെള്ളം എന്റെ മുഖത്തു അമ്മ കാണാതെ കുടഞ്ഞു ചിരിച്ചോണ്ട് ഹാളിലേക്ക് പോയി ഇരുന്നു. ഞാനും ഹാളിലേക്ക് ചെന്നിരുന്നു.
ജാൻസി : അജു ചന്ദനം ഉണ്ടോ
ഞാൻ : ആ ഉണ്ട്
ജാൻസി : എനിക്ക് തരോ
ഞാൻ ചന്ദനം എടുത്ത് കൊണ്ട് ചേച്ചിയുടെ അടുത്ത് വന്ന്
ഞാൻ : ഇന്നാ
ജാൻസി : തൊട്ട് താടാ
ഞാൻ ചന്ദനം എടുത്ത് ചേച്ചിയുടെ നെറ്റിൽ തൊട്ടുകൊടുത്തു. വിരലിൽ ബാക്കി വന്ന ചന്ദനം ചേച്ചിയുടെ കവിളിൽ തേച്ച് ചിരിച്ചു.
ജാൻസി : ഈ ചെക്കൻ
എന്നും പറഞ്ഞ് എന്റെ കൈയിൽ നുള്ളി
ഞാൻ : ആ.. വേദനിച്ചുട്ടാ..
ജാൻസി : നന്നായി പോയി ഹ്മ്
കുറേ നേരം ഞാനും ചേച്ചിയും അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു മണി പന്ത്രണ്ട് ആവാറായി അമ്മ അച്ഛനെ വിളിച്ചു. വാഴയില വെട്ടികൊണ്ടുവരാൻ പറഞ്ഞു. ഞാൻ അടുക്കളയിൽ ചെന്നപ്പോ അമ്മ ചോറും കറികളും എടുത്ത് മേശയിൽ വെക്കാൻ പറഞ്ഞു. ഞാൻ എടുത്ത് വെക്കുന്നേരം അച്ഛൻ വാഴയിലയുമായി അത് കഴുകി വൃത്തിയാക്കി മേശയിൽ വെച്ചു. അമ്മ എല്ലാവരെയും ഊണ് കഴിക്കാൻ വിളിച്ചു അപ്പൊ
ജാൻസി : അല്ല കേക്ക് മുറിക്കണ്ടേ.
കേക്ക് കൊണ്ടുവന്ന കാര്യം എല്ലാരും മറന്നു ജാൻസിചേച്ചി വേഗം കവറിൽ നിന്ന് കേക്ക് എടുത്ത് ഹാളിലുള്ള ടീപ്പോയിയിൽ വെച്ചു ഞാൻ അങ്ങോട്ട് ചെന്നു എല്ലാരും ചുറ്റിനും നിന്നു ഞാൻ കേക്ക് കട്ട് ചെയ്ത് അമ്മയ്ക്കും അച്ഛനും കേക്ക് വായിൽ വെച്ചു കൊടുത്തു അവരും എനിക്ക് കേക്ക് വായിൽ വെച്ച് തന്ന്
💬 Comments
View all comments