Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]
കേട്ടത്
ഞാൻ : എന്ത് വിശേഷം?
മയൂഷ : ഓഹ് പൊട്ടാ അവൾക്ക് കുഞ്ഞുണ്ടാവാൻ പോവാന്ന്
ഞാൻ : ഏ... കല്യാണം കഴിഞ്ഞിട്ടിപ്പോ കുറച്ചല്ലേ ആയുള്ളൂ
മയൂഷ : ആ ആൺപിള്ളേരൊക്കെ അങ്ങനെയാ
ഞാൻ : അതെന്താടി അപ്പൊ ഞാൻ ആണല്ലേ, നിനക്കും വേണോ എന്റെ വക ഒരു ട്രോഫി
എന്റെ വയറ്റിൽ ഇടിച്ച്
മയൂഷ : ച്ചീ... പോടാ വൃത്തികെട്ടവനേ...
ചിരിച്ചു കൊണ്ട്
ഞാൻ : ആഹാ... വേണെങ്കിൽ പറ നമുക്ക് സെറ്റാക്കാം
മയൂഷ : ദേ തല്ല് കൊള്ളോട്ടാ നീയ്
ഞാൻ : മം...
സ്റ്റാൻഡിൽ എത്തിയതും ബൈക്കിൽ നിന്നും ഇറങ്ങി
മയൂഷ : പോട്ടെ എന്നാ
ഞാൻ : പോവേണ്ടന്ന് പറഞ്ഞാൽ നിക്കോ
മയൂഷ : ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നിന്റെ ദേഷ്യം കാണാൻ നല്ല ഭംഗിയാടി
ബസിനടുത്തേക്ക് നടന്ന്, പുഞ്ചിരിച്ചു കൊണ്ട്
മയൂഷ : മ്മ് മ്മ് മോൻ പോവാൻ നോക്ക്
ഞാൻ : രാത്രി വിളിക്കോ?
മയൂഷ : നോക്കട്ടെ
ഞാൻ : മം...
മയൂഷ ബസ് കയറി പോയതും ഞാൻ വീട്ടിലേക്ക് വന്നു, രാത്രി ഭക്ഷണം കഴിക്കും നേരം
അമ്മ : നാളെ അച്ഛന്റെ കൂട്ടുകാരന്റെ മോള്‌ടെ കല്യാണം ഉണ്ട്
ഞാൻ : ഞാൻ വരുന്നില്ല
അമ്മ : പറയുന്നത് മുഴുവൻ കേൾക്ക് മോനെ
ഞാൻ : ആ...
അമ്മ : നീ വരണ്ട നാളെ അയൽക്കൂട്ടത്തിന്റെ മീറ്റിംഗ് ഇവിടെവെച്ചാണ്
ഞാൻ : അതിന്?
അമ്മ : അവരൊക്കെ ഒരു നാല് മണിയാവുമ്പോഴേക്കും ഇവിടെ വരും, മോൻ ചായക്കുള്ള മൂന്ന് പാക്കറ്റ് പാലും കുറച്ചു പലഹാരവും വേറെ എന്തെങ്കിലും മേടിച്ച് വെച്ചാൽ മതി
ഞാൻ : പിന്നെ എനിക്ക് വേറെ പരിപാടിയുണ്ട്, അവരോട് ഇപ്രാവശ്യം വേറെ എവിടേങ്കിലും വെച്ച് നടത്താൻ പറ
അമ്മ : പറയുന്നത് കേൾക്ക് മോനെ അമ്മ ഇല്ലാത്തത് കൊണ്ടല്ലേ...
ഞാൻ : ഹമ്... ആ... മേടിച്ചു വെക്കാം, ചായയൊന്നും ഉണ്ടാക്കി കൊടുക്കാൻ എന്നെക്കൊണ്ട് പറ്റില്ല
അമ്മ : അതൊക്കെ അവര്
💬 Comments
View all comments