Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
നോക്കിയിരിക്കുന്ന സൽമയെ കണ്ട്, ഉച്ചത്തിൽ
ഞാൻ : ഡി...
എന്റെ ഉറക്കെയുള്ള വിളിയിൽ ഞെട്ടി സെറ്റിയിൽ നിന്നും ചാടിയെഴുന്നേറ്റിരുന്ന് ഹെഡ്സെറ്റ് വലിച്ചൂരി ഫോൺ സെറ്റിയിൽ കമഴ്ത്തി വെച്ച് എന്നെ നോക്കി നെഞ്ചിൽ കൈ വെച്ച് കിതച്ചു കൊണ്ട്
സൽമ : കോപ്പ് നീയായിരുന്നോടാ..
ചിരിച്ചു കൊണ്ട്
ഞാൻ : കണ്ടിട്ട് ആരാന്ന് തോന്നുന്നു
ദേഷ്യത്തിൽ
സൽമ : നിനക്കൊന്ന് പതുക്കെ വിളിച്ചൂടെ മനുഷ്യൻ പേടിച്ചു ചത്താനേലോ
സെറ്റിയിൽ സൽമയുടെ ഇടതു വശത്തിരുന്ന്
ഞാൻ : അതിനെന്തിനാടി ഇങ്ങനെ പേടിക്കുന്നത്
എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവളുടെ മൊബൈൽ എടുത്ത് നോക്കി
സൽമ : ഞാൻ കരുതി വാപ്പയായിരിക്കുമെന്നു
മൊബൈലിൽ നോക്കി ചിരിച്ചു കൊണ്ട്
ഞാൻ : ചുമ്മാതല്ല പേടിച്ചത്, ഇതും കണ്ട് കിടപ്പായിരുന്നല്ലേ
എന്റെ കൈയിൽ നിന്നും മൊബൈൽ വാങ്ങി
സൽമ : നീ ഇത് എവിടെന്നാ വരുന്നേ?
ഞാൻ : ഈ വഴി പോയപ്പോ കട തുറന്ന് കിടക്കുന്നത് കണ്ട് കേറിയതാണ്, ആന്റി എവിടെ? നടു വേദനയൊക്കെ മാറിയോ
സൽമ : ഉമ്മ വീട്ടിലാണ്
ഞാൻ : പിന്നെ എന്താ തുറന്നത്?
സൽമ : രണ്ടു മൂന്നു ഡ്രസ്സ് അത്യാവശ്യമായി കൊടുക്കാനുണ്ടെടാ, അതെടുക്കാൻ വന്നതാ
ഞാൻ : ഈ നേരത്തോ?
സൽമ : അവരിപ്പഴാ വിളിച്ചു പറഞ്ഞത്
ഞാൻ : നീ ഒറ്റക്കാ വന്നത്?
സൽമ : ഏയ് വാപ്പ ഉണ്ടായിരുന്നു, ഒരു ഓട്ടം കിട്ടിയപ്പോ പെട്ടെന്ന് പോയ് വരാന്ന് പറഞ്ഞു പോയതാണ്
ഞാൻ : മം... ആന്റിക്ക് എങ്ങനുണ്ട്?
സൽമ : കുറവുണ്ട്, അല്ല നീ ഇനി എങ്ങോട്ടാ?
ഞാൻ : ഞാൻ വീട്ടിലേക്ക്
സൽമ : എന്നാ എന്നെയൊന്നു വീട്ടിൽ കൊണ്ടു വിടടാ
ഞാൻ : പിന്നെ നിന്റെ വാപ്പ ഇപ്പൊ വരില്ലേ, ഒരുമിച്ച് പോയാൽ മതി
സൽമ : വാപ്പ പോയിട്ട് കുറേ നേരമായടാ, വിളിച്ചിട്ട് ഇപ്പൊ വരാം ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട് കാണുന്നില്ല
ഞാൻ : കുറച്ചു നേരം കൂടി നോക്ക്
കൊഞ്ചിക്കൊണ്ട്
സൽമ : സമയം അഞ്ചു കഴിഞ്ഞില്ലേടാ
💬 Comments
View all comments