Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
ജോബിന്റെ ആവിശ്യത്തിന് അബ്രോട് പോയിരിക്കുവാണ്
ഞാൻ : എവിടെ?
അഭിരാമി : ദുബായ്
മനസ്സിൽ ലഡ്ഡു പൊട്ടിയ
ഞാൻ : അതിന് പെട്ടെന്ന് വരില്ലേ പിന്നെ എന്താ പ്രശ്നം?
അഭിരാമി : ഏയ്... മൂന്ന് മാസം പിടിക്കും
വീണ്ടും മനസ്സിൽ ഒരു ലഡ്ഡു കൂടി പൊട്ടിയ സന്തോഷത്തിൽ
ഞാൻ : അപ്പൊ നിങ്ങള് രണ്ടും മാത്രമുള്ളു അവിടെ
അഭിരാമി : അതല്ലേ ഞാൻ പറഞ്ഞത്, പെട്ടെന്ന് റെഡിയാക്കണം
ഗായത്രി എന്നാ പോവുന്നേന്ന് അറിയാൻ
ഞാൻ : മം... അല്ല ഇയ്യാള് എന്നാ തിരിച്ചു ബാംഗ്ലൂർ പോവുന്നേ
അഭിരാമി : അവളിനി തിരിച്ചു പോവുന്നില്ല അർജുൻ, അന്ന് അറ്റൻഡ് ചെയ്ത ഇന്റർവ്യൂവിൽ ജോബ് ഇവിടെ റെഡിയായി
ഞാൻ : ആഹാ കിട്ടിയോ, അതെന്താ നല്ലൊരു സ്ഥലം കളഞ്ഞിട്ട് ഇങ്ങോട്ട് വന്നേ സാധാരണ എല്ലാരും അങ്ങോട്ടല്ലേ പോവുന്നത്
പുഞ്ചിരിച്ചു കൊണ്ട്
ഗായത്രി : ഇവിടാവുമ്പോ നാട്ടിൽ പോയ് വരാൻ എളുപ്പമല്ലേ അർജുൻ, അതാണ്
ഞാൻ : ഓ... പാലക്കാട് തന്നെയാ
ഗായത്രി : ആ അതെ
ഞാൻ : മം...
" രതീഷിന്റെ നമ്പർ കൊടുത്താൽ അത് പിന്നെ എനിക്ക് പണിയാവും ആശാന്റെ നമ്പർ കൊടുക്കാം " എന്ന് വിചാരിച്ചു കൊണ്ട്
ഞാൻ : ഞാൻ എന്നാ ഒരു നമ്പറ് വാട്ട്സാപ്പ് ചെയ്യാം അതിൽ വിളിച്ചോ, എന്റെ പേര് പറഞ്ഞാൽ മതി
അഭിരാമി : കൈയിൽ ഉണ്ടായിരുന്നിട്ടാണല്ലേ ഇത്രയും നേരം ജാഡ കാണിച്ചത്
ഞാൻ : ഓ പിന്നെ നമുക്കെന്ത് ജാഡ, അത് നിങ്ങൾക്കൊക്കെയല്ലേ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ പോക്കറ്റിൽ നിന്നും ഫോണെടുത്തപ്പോൾ അമ്മയുടെ മൂന്നു നാല് മിസ്സ്ഡ് കോൾ കിടപ്പുണ്ട്, ക്ലാസ്സിൽ വെച്ച് ഫോൺ സൈലന്റാക്കിയത് പിന്നെ മാറ്റാൻ മറന്നു " ആ വീട്ടിലേക്കല്ലേ പോണത് " എന്ന് വിചാരിച്ച് തിരിച്ചു വിളിക്കാൻ നിൽക്കാതെ സൈലന്റ് മാറ്റി നമ്പർ അഭിരാമിക്ക് സെൻഡ് ചെയ്ത് കൊടുത്തു, മെസ്സേജ് വന്നത് നോക്കി
അഭിരാമി : താങ്ക്സ് അർജുൻ
ഞാൻ : ഓ അതൊന്നും വേണ്ട... വല്ലപ്പോഴും ഒന്ന് വിളിച്ചാൽ മതി
പുഞ്ചിരിച്ചു
💬 Comments
View all comments