Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
തിരിച്ചൊന്നും ചോദിക്കാത്തത് കൊണ്ട് പിന്നെ ഞാൻ അധികമൊന്നും മിണ്ടാൻ നിന്നില്ല, എന്നെ ദേഷ്യത്തിൽ നോക്കി ഭാര്യ വാരിക്കൊടുക്കുന്ന ഭക്ഷണം കഴിക്കുന്ന കിളവനെ കണ്ട് " ഇങ്ങേരെന്താ ഇങ്ങനെ നോക്കുന്നത് " എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പതിയെ നടന്നു, ഭക്ഷണം കഴിച്ചു കഴിഞ്ഞ അച്ഛന് വേദനക്കുള്ള മരുന്നും ഉറങ്ങാനുള്ള മരുന്നും കൊടുത്ത് ഞാൻ താഴേക്ക് പോവുമ്പോൾ ഭാഗ്യലക്ഷ്‌മി ബെഡിന് താഴെയിരുന്ന് ഫുഡ് കഴിക്കുന്നുണ്ടായിരുന്നു, ഒൻപതു മണിക്ക് വാർഡിലേക്കുള്ള ഗേറ്റ് അടക്കുമെന്നു പറഞ്ഞതിനാൽ കുറച്ചു നേരം പുറത്തൊക്കെ കറങ്ങി നടന്ന് ഹോട്ടലിൽ കയറി ഒരു ബിരിയാണിയൊക്കെ കഴിച്ച് ഹോസ്പിറ്റലിലേക്ക് വരുന്നനേരം റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്ന ഭാഗ്യലക്ഷ്മിയെ കണ്ട് അടുത്തേക്ക് ചെന്ന്
ഞാൻ : എന്താ ചേച്ചി ഇവിടെ നിൽക്കുന്നേ?
കൈയിലുള്ള പ്രിസ്ക്രിപ്‌ഷൻ കാണിച്ച്
ഭാഗ്യലക്ഷ്‌മി : ഈ മരുന്ന് മേടിക്കാനുണ്ടായിരുന്നു
ഞാൻ : അകത്ത് സ്റ്റോറുണ്ടല്ലോ
ഭാഗ്യലക്ഷ്‌മി : അത് നേരത്തെ പൂട്ടി
ഞാൻ : ആണോ.. എന്നാ താ ഞാൻ മേടിച്ചു തരാം
ഭാഗ്യലക്ഷ്‌മി : ഏയ് അത് വേണ്ട, ഞാൻ മേടിച്ചോളാം
ഭാഗ്യലക്ഷ്‌മിയുടെ കൈയിൽ നിന്നും ചീട്ട് പിടിച്ചു വാങ്ങി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ചേച്ചി ഇവിടെ നിൽക്ക് ഞാൻ വാങ്ങിയേച്ചും വരാം
എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്ന എന്നോട്
ഭാഗ്യലക്ഷ്‌മി : പൈസ വേണ്ടേ?
തിരിഞ്ഞു നോക്കി
ഞാൻ : ഞാൻ മേടിച്ചോളാം
എന്ന് പറഞ്ഞു കൊണ്ട് റോഡ് മുറിച്ചു കടന്ന് മെഡിക്കൽ ഷോപ്പിൽ ചെന്ന് മരുന്ന് വാങ്ങി തിരിച്ചു വന്ന് ഭാഗ്യലക്ഷ്‌മിയുടെ കൈയിൽ കൊടുത്ത്
ഞാൻ : ഇൻജെക്ഷനുള്ള മരുന്നാണല്ലേ
ഭാഗ്യലക്ഷ്‌മി : ആ... എത്രയായി?
ഹോസ്പിറ്റലിലേക്ക് നടന്ന്
ഞാൻ : ചേച്ചി വാ ഗേറ്റ് ഇപ്പൊ അടക്കും
എന്റെ പുറകേ നടന്ന്
ഭാഗ്യലക്ഷ്‌മി : പൈസ പറഞ്ഞില്ല
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : പിന്നെ തന്നാൽ മതി
ഒന്നും മിണ്ടാതെ പുറകേ വരുന്ന ഭാഗ്യലക്ഷ്മിയുടെ കൂടെ നടന്ന്
ഞാൻ : അവരെന്താ ഈ നേരത്ത് മേടിക്കാൻ പറഞ്ഞേ, കുറച്ചു നേരത്തെ പറഞ്ഞൂടെ
ഭാഗ്യലക്ഷ്മി :
💬 Comments
View all comments