Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
രഞ്ജിനി : മം ഏതാ ഫ്രണ്ട്?
ഞാൻ : ചേച്ചി കണ്ടിട്ടുണ്ടാകും അന്ന് കല്യാണത്തിന് വന്നതാ, പേര് രതീഷ്
രഞ്ജിനി : ആ... കണ്ടാൽ മനസിലാവും
ബെല്ല് മുഴുവൻ അടിച്ചിട്ടും അവൻ കോൾ എടുക്കാത്തത് കൊണ്ട്
ഞാൻ : കോപ്പൻ എടുക്കുന്നില്ലല്ലോ
രഞ്ജിനി : ഒന്നൂടെ വിളി
ഞാൻ : ആ..
എന്ന് പറഞ്ഞു കൊണ്ട് ഞാൻ വീണ്ടും വിളിച്ചു നോക്കി, അവൻ കോൾ എടുക്കുന്നില്ല, കോൾ കട്ടാക്കിയ എന്നെ നോക്കി
രഞ്ജിനി : എടുക്കുന്നില്ലേ?
ഞാൻ : അവൻ ചിലപ്പോ പണിയിലാവും, പിന്നെ ചേച്ചി ഇതിന്റെ പുറകിലുള്ള വീട്ടിൽ പോയിരുന്നോ?
രഞ്ജിനി : ആ.. അവിടെന്ന് ഒരു കുറി എടുപ്പിച്ചട്ടുണ്ട്
ഞാൻ : മം...ഇനിയെന്താ പരിപാടി? ആവിശ്യത്തിനുള്ള കുറിയൊക്കെ കിട്ടിയില്ലേ
രഞ്ജിനി : എവിടെന്ന് നടന്ന് മതിയായിടാ, എന്ത് വെയിലാണ്
ഞാൻ : എന്നാ കുറച്ചു നേരം ഇവിടെയിരുന്ന് റെസ്റ്റെടുത്തോ
രഞ്ജിനി : നിനക്ക് പോവാനുള്ളതല്ലേ? അല്ലെങ്കിൽ നിൽക്കായിരുന്നു
ഞാൻ : അതിനെന്താ ഞാൻ പോയേച്ചും വേഗം വരാം, ചേച്ചി ഇവിടെ ഇരുന്നോ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ റൂമിൽ ചെന്ന് ഡ്രസ്സ് മാറി കവറും എടുത്ത് പുറത്തേക്കിറങ്ങും നേരം
രഞ്ജിനി : നീ വേഗം വരില്ലേ?
ഞാൻ : ആ ഒരു പത്തിരുപതു മിനിറ്റ്
രഞ്ജിനി : മം..
പുറത്തിറങ്ങി ബൈക്കും എടുത്ത് ഹോസ്പിറ്റലിൽ എത്തി ഭക്ഷണം കൊടുത്ത്
ഞാൻ : ഡോക്ടർ വന്നോ?
അമ്മ : ആ മോനെ
ഞാൻ : എന്ത് പറഞ്ഞു?
അമ്മ : വേറെ കുഴപ്പമൊന്നുമില്ലന്ന്
ഞാൻ : ആ ഡിസ്ചാർജിന്റെ കാര്യമോ?
അമ്മ : അത് രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് പറയാമെന്ന്
ഞാൻ : മം... ഞാൻ എന്നാ പോണ് വൈകിട്ട് വരാം
അമ്മ : ആ ശരി
കിളവന്റെ അടുത്ത് ആരെയും കാണാത്തത് നോക്കി വാർഡിൽ നിന്നും ഇറങ്ങും നേരം അയ്യാളുടെ മോൻ താഴെ നിന്നും കേറി വരുന്നു, എന്നെ നോക്കി ചിരിച്ചു കാണിച്ച് അവൻ പോയതും നല്ല ചിക്കൻ ബിരിയാണിയുടെ മണം അവിടെ നിറഞ്ഞു
💬 Comments
View all comments