Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
ആര് തന്നു?
രഞ്ജിനി : കുറി എഴുതിയപ്പോൾ അമ്മ നിന്റെ നമ്പറല്ലേ തന്നത്
ഞാൻ : ഓ അങ്ങനെ, പിന്നെ എന്താ കൊടുക്കാതിരുന്നേ?
രഞ്ജിനി : വേണ്ടടാ, പിന്നെ നിനക്ക് തലവേദനയാകും
ഞാൻ : ഏയ് അതൊന്നും വിഷയമല്ല, ഇനി ചോദിച്ചാൽ കൊടുത്തേക്ക്
രഞ്ജിനി : ഞാനായിട്ട് കൊടുക്കുന്നില്ല, നീ കാണുമ്പോൾ കൊടുത്താൽ മതി
ഞാൻ : ഓഹ്...
രഞ്ജിനി : ജോലിയുടെ കാര്യം എന്തായി?
ഞാൻ : ആവുന്നുള്ളു, ഷോപ്പിന്റെ ഉത്ഘാടനത്തിന് ഞാൻ വിളിക്കുന്നുണ്ട്
രഞ്ജിനി : ആരെ.. എന്നെയോ?
ഞാൻ : ആ.. ചേച്ചി വരില്ലേ?
രഞ്ജിനി : ആ നോക്കട്ടെ
ഞാൻ : നോക്കിയാൽ പോരാ, വന്ന് ഒരു ഫേഷ്യലും ചെയ്തിട്ട് പോയാൽ മതി
രഞ്ജിനി : അയ്യടാ എന്നിട്ട് വേണം എന്റെ ഒരു മാസത്തെ ശമ്പളം അവിടെ കൊടുക്കാൻ
ചിരിച്ചു കൊണ്ട്
ഞാൻ : കുറച്ചു അടിപൊളിയായിട്ടൊക്കെ നടക്കട്ടേന്ന് കരുതിയപ്പോൾ വേണ്ടെന്നോ
രഞ്ജിനി : എനിക്ക് ഇത്രയും പൊളിയൊക്കെ മതിയേ.. മോനെ
ഞാൻ : അങ്ങനെ പറയല്ലേ ചേച്ചി, ഫ്രീയായിട്ട് ചെയ്തു തരാന്നേ
രഞ്ജിനി : ആ അങ്ങനെ വല്ലതുമാണെങ്കിൽ നോക്കാം
ചിരിച്ചു കൊണ്ട്
ഞാൻ : മം... ഫ്രീയായിട്ട് കിട്ടിയാൽ ആസിഡും കുടിക്കോലെ
എന്റെ വയറിൽ പിച്ചി കൊണ്ട്
രഞ്ജിനി : പോടാ പട്ടി...
ഞാൻ : ആഹ്... താഴെയിടോട്ട ഞാൻ
രഞ്ജിനി : ഹമ്.. കളിയാക്കുന്നോ
ഞാൻ : ഞാൻ ചുമ്മാ പറഞ്ഞതാ... ഫ്രീയായിട്ട് ചെയ്തു തരാം
രഞ്ജിനി : എനിക്കൊന്നും വേണ്ട നിന്റെ ഫ്രീ, ഞാൻ വരുന്നുമില്ല
ഞാൻ : ആ വഴക്കിട്ട
രഞ്ജിനി : ആ വഷക്കാ ഹമ്
ഞാൻ : മം...
ബസ്സ് സ്റ്റാൻഡിൽ എത്തി ബൈക്കിൽ നിന്നും ഇറങ്ങിയ രഞ്ജിനിയെ നോക്കി
ഞാൻ : എനിക്കൊരു മിസ്സ്ഡ് കോൾ വിട്ടേക്ക്
രഞ്ജിനി : എന്തിന്?
ഞാൻ : വിളിക്കണ്ടേ
രഞ്ജിനി : വേണ്ട, ഞാൻ വരണില്ല
ഞാൻ : എന്നാലും വിട്ടേക്ക്
രഞ്ജിനി : പോടാ...
ഞാൻ : അയ്യേ കൊച്ചു വാവയാ ഇങ്ങനെ
💬 Comments
View all comments