Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
നന്നായി
രതീഷ് : എന്താ?
ഞാൻ : ഒന്നൂല്ലാ നീ വാ
എന്ന് പറഞ്ഞു കൊണ്ട് സ്റ്റെപ്പ് കയറി ഞങ്ങൾ വാർഡിലേക്കെത്തി, അച്ഛനോട് വിശേഷം ചോദിക്കുന്നതിനിടക്ക് കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെന്ന പോലെ രതീഷ് കിളവന്റെ അടുത്തിരിക്കുന്ന ഭാഗ്യലക്ഷ്മിയെ വായ് നോക്കിയിരിക്കും നേരം ഡോക്ടർ റൗണ്ട്സിന് വന്നു, ഡോക്ടർ പോയ്‌ക്കഴിഞ്ഞ് അച്ഛനോട്
രതീഷ് : അപ്പൊ നാളെ വീട്ടിലേക്ക് പോവാല്ലേ
അച്ഛൻ : ആ ഇവിടെ കിടന്ന് മതിയായി
ഡോക്ടറിന്റെ കൂടെ ഭാഗ്യലക്ഷ്മി അങ്ങോട്ട് പോവുന്നത് കണ്ട്
ഞാൻ : ഡാ ഞാനിപ്പോ വരാട്ട
എന്ന് പറഞ്ഞു കൊണ്ട് ഞാനും അവരുടെ പുറകേ പോയി, ഡോക്ടറുടെ മുറിയിൽ നിന്നും വന്ന ഭാഗ്യലക്ഷ്മിയെ കണ്ട്
ഞാൻ : എന്ത് പറഞ്ഞു?
ഭാഗ്യലക്ഷ്മി : ഓ അവര് പഴയ പല്ലവി തന്നെ പറഞ്ഞു, ഞാൻ പറ്റില്ലെന്ന് പറഞ്ഞു
ഞാൻ : എന്നിട്ട്? ഡിസ്ചാർജ് ആവാണോ?
ഭാഗ്യലക്ഷ്മി : ആ നാളെ, നമ്മുടെ റിസ്ക്കിൽ കൊണ്ട് പൊക്കോന്ന് പറഞ്ഞു
ഞാൻ : മം... അപ്പൊ ഇനി എങ്ങനെയാ?
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : മ്മ് എന്താടാ കള്ളാ
ഞാൻ : അല്ല കാണാൻ
ഭാഗ്യലക്ഷ്മി : നമ്പറില്ലേ, വിളിച്ചിട്ട് വാ
ഞാൻ : ഇന്നത്തെ കാര്യം
ഭാഗ്യലക്ഷ്മി : ഇങ്ങനൊരു കൊതിയൻ, ഞാൻ അവൻ വരുമ്പോൾ ഇറങ്ങും
ഞാൻ : മം ഉച്ചക്കല്ലേ, അമ്മ വരുന്നത് വരെ വെയിറ്റ് ചെയ്യോ
ഭാഗ്യലക്ഷ്മി : ചെയ്യണോ, എന്നാ ചെയ്യാം
ഞാൻ : ഹമ്...
ഭാഗ്യലക്ഷ്മി : അച്ഛന്റെ കാര്യം എന്ത് പറഞ്ഞു
ഞാൻ : നാളെ പോവാമെന്ന് പറഞ്ഞു
ഭാഗ്യലക്ഷ്മി : മം... എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ
ഞാൻ : മം...
ഭാഗ്യലക്ഷ്മി പോയ്‌ക്കഴിഞ്ഞ് വാർഡിലേക്ക് നടക്കും നേരം സ്റ്റെപ്പ് കയറി വരുന്ന കണ്ണനേയും സുരഭിയേയും കാർത്തികയേയും ആശയേയും കണ്ട് അവരുടെ അടുത്തേക്ക് ചെന്ന്
ഞാൻ : ആ ഉച്ചക്കെത്തോന്ന് പറഞ്ഞിട്ട്
വാച്ച് നോക്കി
കണ്ണൻ : ആ നേരത്തെ ഇറങ്ങിയടാ
ഞാൻ : വാ അവിടെയാണ്, വാർഡ് ആര് പറഞ്ഞു തന്ന് അമ്മയെ
💬 Comments
View all comments