Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
ഇടതു കൈ നീട്ടി ഇൻവിറ്റേഷൻസ് വാങ്ങി നോക്കി കാറ് പാർക്കിങ്ങിലേക്ക് കയറ്റി നിർത്തി
വൃന്ദ : ഇത് ആരുടെയാ?
ഞാൻ : ഞാൻ മുൻപ് വർക്ക് ചെയ്തിരുന്ന സൂപ്പർമാർക്കറ്റില്ലേ, അവര് തുടങ്ങുന്നതാ
വൃന്ദ : ഓ... അർജുൻ ഇവിടെയാണോ ജോലിക്ക് കയറുന്നത്
ഞാൻ : അതെ മേഡം...
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : ഹമ് എന്താണ് അർജുൻ ഇത്?
ഞാൻ : എന്താ മേഡം?
വൃന്ദ : ദേ വീണ്ടും...ഞാൻ പറഞ്ഞട്ടില്ലേ ആരുമില്ലാത്തപ്പോ എന്നെ മേഡം എന്ന് വിളിക്കരുതെന്ന്
ഞാൻ : ആ സോറി സോറി
വൃന്ദ : മം...
എന്ന് പറഞ്ഞു മൂളിക്കൊണ്ട് വൃന്ദ കാറിൽ നിന്നുമിറങ്ങി, ഡോർ തുറന്ന് പുറത്തിറങ്ങി
ഞാൻ : ഇവിടെയെങ്ങും ആരെയും കാണുന്നില്ലല്ലോ?
ലിഫ്റ്റിനടുത്തേക്ക് നടന്ന്
വൃന്ദ : വെക്കേഷൻ ആയത് കൊണ്ട് മിക്കവരും നാട്ടിൽ പോയേക്കുവാണ്
വൃന്ദയുടെ കൂടെ നടന്ന്
ഞാൻ : മേഡം നാട്ടിൽ പോണില്ലേ?
ഞാൻ ചോദിച്ചത് കേട്ട് സഡൻ ബ്രേക്കിട്ട പോലെ അവിടെ നിന്ന് എന്നെ നോക്കി, ചെറിയ ദേഷ്യത്തിൽ
വൃന്ദ : ദേ പിന്നേയും അത് തന്നെ, എന്റെ പേര് വിളിച്ചോളൂ അർജുൻ
ഞാൻ : ഞാൻ എങ്ങനെയാ പേരൊക്കെ വിളിക്കുന്നേ...
വൃന്ദ : അതിനെന്താ നമ്മള് മാത്രം ഉള്ളപ്പോഴല്ലേ
തല ചൊറിഞ്ഞു കൊണ്ട്
ഞാൻ : അല്ല ഇത്രയും പ്രായമുള്ളവരെ എങ്ങനെയാ പേരൊക്കെ വിളിക്കുന്നേ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ വൃന്ദയെ നോക്കി, സാരിയൊക്കെ ഒതുക്കി ഞെഞ്ചും വിരിച്ചു നിന്ന്
വൃന്ദ : ഹമ്... എന്നെ കണ്ടാൽ അത്ര വലിയ പ്രായമൊക്കെ തോന്നോ?
ഞാൻ : അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല
വൃന്ദ : പിന്നെ എന്താ ?
ഞാൻ : എന്നാലും?
വൃന്ദ : മ്മ് വരാൻ നോക്ക്
എന്ന് പറഞ്ഞു കൊണ്ട് വൃന്ദ മുന്നോട്ട് നടന്നു, ലിഫ്റ്റിനടുത്തെത്തി നിൽക്കും നേരം
ഞാൻ : അമ്പലത്തിൽ പോയതാണോ?
വൃന്ദ : ആ...
ഞാൻ : എന്നിട്ട് പ്രസാദാവുമൊന്നും കിട്ടിയില്ലേ?
വൃന്ദ : ഏയ് മേടിക്കാൻ നിന്നില്ല, ചുമ്മാ തൊഴുതിട്ട്
💬 Comments
View all comments