Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
തിരക്കല്ലേടി
പുഞ്ചിരിച്ചു കൊണ്ട്
മഞ്ജു : തെക്ക് വടക്ക് നടക്കുന്ന നിനക്കെന്ത് തിരക്ക്
ഞാൻ : അതാരാ പറഞ്ഞേ?
മഞ്ജു : അമ്മായി പറഞ്ഞു നീ ജോലി വിട്ടെന്ന്
ഞാൻ : ഓ...വേറെയൊന്നുമല്ലടി കൂട്ടുകാരികൾ കല്യാണം കഴിഞ്ഞു പോയാൽ പിന്നെ അധികം കോൺടാക്ട് ഇല്ലാതിരിക്കുന്നതാ നല്ലത്
മഞ്ജു : ആർക്ക് നല്ലത്?
ഞാൻ : എല്ലാർക്കും, എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുവാണ് ഓരോ സൈക്കോകളും വെറുതെയെന്തിനാ ഞാൻ കാരണം
ദേഷ്യത്തിൽ എന്റെ കൈയിൽ പിച്ചിക്കൊണ്ട്
മഞ്ജു : എന്റെ ചേട്ടനെ വട്ടൊന്നുമില്ല
ഞാൻ : അയ്യോ വിടടി, ഞാൻ നിന്റെ ചേട്ടന്റെ കാര്യമല്ല പറഞ്ഞത് മൊത്തത്തിൽ പറഞ്ഞതാ
മഞ്ജു : അങ്ങനെ നീയിപ്പോ മൊത്തത്തിൽ പറയണ്ടാ, മര്യാദക്ക് വിളിക്കുമ്പോ ഫോൺ എടുത്തോണം
ഞാൻ : ആ എടുക്കാം വിട് വിട്
പിടിവിട്ട്
മഞ്ജു : ഹമ്...
കൈ തിരുമ്മി
ഞാൻ : ഓഹ്... നീ പോയ് നഖം വെട്ടാൻ നോക്കട്ട, തൊലി പോയെന്ന് തോന്നുന്നു
മഞ്ജു : നന്നായിപ്പോയി ഹമ്...
അപ്പോഴേക്കും ഓഫീസിൽ നിന്നും വിളി വന്ന് മഞ്ജു അങ്ങോട്ട് പോയ്, അൽപ്പം കഴിഞ്ഞ് സർട്ടിഫിക്കറ്റും വാങ്ങി വന്ന്
മഞ്ജു : പോവാടാ
എഴുന്നേറ്റ്
ഞാൻ : നീ വിട്ടോ ഞാൻ വന്നേക്കാം
മഞ്ജു : നിനക്കെന്താ ഇനി ഇവിടെ പരിപാടി വാടാ, അമ്മായിയേയും കാണാലോ
ശബ്ദം താഴ്ത്തി
ഞാൻ : അതാ ഞാൻ വന്നില്ലെന്ന് പറഞ്ഞത്
മഞ്ജു : എന്താ?
ഞാൻ : ഒന്നുല്ല, നടക്ക്
എന്ന് പറഞ്ഞു കൊണ്ട് നടക്കും നേരം
മഞ്ജു : അമ്മായി സൂപ്പർമാർക്കറ്റിലെ ജോലി വിട്ടെന്ന് പറഞ്ഞു
ഞാൻ : ആണോ..?
മഞ്ജു : ആ നിന്നോട് പറഞ്ഞില്ലേ?
ഞാൻ : ഏയ് ഇല്ല
മഞ്ജു : ആ അവിടെയടുത്തു തന്നെ വേറെ ജോലി കിട്ടിയെന്നാ പറഞ്ഞത്, അല്ല നീ അമ്മായിയെ വിളിക്കാറില്ലേ?
ഞാൻ : എന്തിന്, നിന്നെ വിളിക്കാൻ സമയം കിട്ടുന്നില്ല പിന്നെയാ നിന്റെ അമ്മായിയെ
എന്നെ രൂക്ഷമായി നോക്കി കൊണ്ട്
മഞ്ജു : ഹമ്....
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ :
💬 Comments
View all comments