Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]
അച്ഛന്റെ അടുത്ത് ചെന്ന് സോഫയിൽ കിടന്നു, അൽപ്പം കഴിഞ്ഞ് ചായയുമായി വന്ന്
അമ്മ : മോന്റെ ഫോൺ അടിക്കണ്ടെന്ന് തോന്നുന്നു
എന്നും പറഞ്ഞ് അമ്മ പോയതും ചായയുമായി ഞാൻ നേരെ റൂമിൽ ചെന്ന് ഫോൺ എടുത്ത് നോക്കി, മായയാണ് വിളിച്ചത് കട്ടിലിൽ ഇരുന്ന് മായയെ തിരിച്ച് കോള് ചെയ്തതും കോൾ എടുത്ത്
മായ : തിരക്കിലാണോ അജു?
ഞാൻ : ഏയ് ഇല്ല ചേച്ചി വീട്ടിലാണ്
മായ : നാളെ എന്താ പരിപാടി?
ഞാൻ : ഒന്നുമില്ല
മായ : ക്ലാസ്സുണ്ടോ?
ഞാൻ : ആ ഉണ്ടല്ലോ ചേച്ചി, ക്ലാസ്സിൽ ചെറിയൊരു ക്രിസ്തുമസ് സെലിബ്രേഷനുമുണ്ട്
മായ : ഓ എപ്പൊ കഴിയും?
ഞാൻ : ഒരു പത്തുമണിയൊക്കെ ആവും, എന്താ ചേച്ചി?
മായ : നാളെ നമുക്ക് കുറച്ചു സ്ഥലത്തൊക്കെ പോവാനുണ്ടായിരുന്നു, അതാ ചോദിച്ചത്
ഞാൻ : ആ അതിനെന്താ ക്ലാസ്സ് കഴിഞ്ഞ് ഞാൻ നേരെ അങ്ങോട്ട് വരാം
മായ : അത് വേണ്ട വീട്ടിൽ ചെന്ന് ഒരു ദിവസത്തേക്കുള്ള ഡ്രെസ്സും എടുത്തിട്ട് വന്നാൽ മതി
ഞാൻ : ഏ... എങ്ങോട്ടാ പോവുന്നേ?
മായ : പാലക്കാട് അച്ഛന്റെ തറവാട്ടിൽ ഒന്ന് പോണം പിന്നെ തൃശ്ശൂരും പോവാനുണ്ട്
ഞാൻ : അപ്പൊ ഞായറാഴ്ച്ചേ തിരിച്ചു വരോള്ളൂ?
മായ : ആ വൈകിട്ട് എത്താം
ഞാൻ : അത് ചേച്ചി...ഞായറാഴ്ച ഞാൻ ഒരു ട്രിപ്പ് പോവുന്നുണ്ട്
മായ : ആണോ, എവിടെയാ പോണേ?
ഞാൻ : ഊട്ടി...
മായ : ഊട്ടിയിലോ? അപ്പൊ എന്നാ തിരിച്ചു വരുന്നേ?
ഞാൻ : ചൊവ്വാഴ്ച രാത്രി എത്തും ചേച്ചി
മായ : ആഹാ..ദേ നമ്മുടെ പാർലറിന്റെ ഇനോഗ്രേഷൻ ബുധനാഴ്ച്ചയാണ് അത് മറക്കണ്ട
ഞാൻ : അതോർമ്മയുണ്ട് ചേച്ചി, രാത്രി ഞാൻ അവിടെ ഉണ്ടായിരിക്കും
മായ : മം..അച്ഛന്റെയും അമ്മയുടേയും ആൾക്കാരൊക്കെ വിളിക്കാനുണ്ട് ഞാൻ ഓടിയാൽ എത്തില്ല അതാണ് സാരമില്ല ഞാൻ വേറെ ആരെയെങ്കിലും കിട്ടോന്ന് നോക്കട്ടെ
ഞാൻ : സോറി ചേച്ചി ഫ്രണ്ട്സിന്റെ കൂടെയുള്ള ട്രിപ്പായതു കൊണ്ടാണ്
മായ : കുഴപ്പമില്ല അജു
💬 Comments
View all comments