Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]
വിടണം മാസവസാനം ആവുമ്പോഴൊക്കെ വൈകുന്നേരം വരെ രമ്യചേച്ചി ഷോപ്പിൽ നിൽക്കാറുണ്ട് പിന്നെ എവിടെയെങ്കിലും പോവാനുണ്ടെങ്കിൽ വിളിക്കും അല്ലാതെ വലിയ ജോലിയൊന്നും അവിടെ ഉണ്ടായിരുന്നില്ല.ഒരു ദിവസം ഉച്ചക്ക് രമ്യചേച്ചിയെ വീട്ടിൽ കൊണ്ട്പോയി ആക്കുനേരം പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും കോൾ വന്നു, വീടിന് മുന്നിൽ വണ്ടി നിർത്തി കാറിൽ നിന്നിറങ്ങി രമ്യചേച്ചി അകത്തേക്ക് പോയി.കോൾ എടുത്ത്
ഞാൻ : ഹലോ.. വീണ : ഹലോ ഞാൻ വീണയാ ഞാൻ : ആ.. ആശാന്റെ മോളല്ലേ? വീണ : ഹമ്.. ആ.. ഞാൻ : എന്തേയ് വിളിച്ചേ? വീണ : താൻ എവിടെയാ? ബിസിയാണോ? ഞാൻ : ഏയ് ഇല്ലാ പറഞ്ഞോ.. വീണ : തനിക്കേ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലം വരെ വരാൻ പറ്റോ ഞാൻ : ആഹാ ഇന്നായിരുന്നോ ടെസ്റ്റ്? വീണ : ആ.. ഞാൻ : എന്നിട്ട് കഴിഞ്ഞോ? വീണ : കഴിഞ്ഞു കഴിഞ്ഞു ഞാൻ : പാസായോ? അതോ പൊട്ടിയോ? വീണ : തനിക്കിപ്പോ വരാൻ പറ്റോ ഞാൻ : മം.. കുറച്ചു നേരം വെയിറ്റ് ചെയ്യോ വീണ : ആ.. പിന്നെ തന്റെയിൽ വണ്ടി കാണൂലേ ഞാൻ : വണ്ടി... ആ.. നോക്കാം വീണ : എന്നാ വേഗം വാ.. ഞാൻ : ശരി വീണ : ഓക്കേ
'വണ്ടിക്കിനി ഞാൻ എന്ത് ചെയ്യും ബെൻസ് എടുത്ത് പോണോ ഏയ് ചോദിച്ചാൽ കിട്ടോ വേറെ ഏതാ വണ്ടി ഷോപ്പിൽ ഒരു പടല ബൈക്ക് ഉണ്ട് അതുംകൊണ്ട് പോണോ ഛേ ശെരിയാവില്ല ആ എന്തേലും ആവട്ടെ രമ്യചേച്ചിയോട് ചോദിക്കാം' എന്ന് മനസ്സിൽ പറഞ്ഞ് കാറിൽ നിന്നിറങ്ങി കീയും എടുത്ത് അകത്തേക്ക് ചെന്നു.ഡ്രെസ്സൊക്കെ മാറിവന്ന് ഊണ് കഴിക്കാൻ ഇരിക്കുന്ന
രമ്യ : അജു ഇരിക്കുന്നില്ലേ? ഞാൻ : ചേച്ചി എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോവാനുണ്ട് രമ്യ : കഴിച്ചിട്ട് പൊക്കൂടെ? ഞാൻ : ഇല്ല ചേച്ചി രമ്യ : മം എന്നാ ശരി
അവിടെ നിന്ന് പരുങ്ങുന്ന എന്നെ കണ്ട്
രമ്യ : എന്താ അജു
💬 Comments
View all comments