Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
ഇങ്ങോട്ട് വാ അജു
എന്ന് പറഞ്ഞ് എന്റെ കൈയിൽ പിടിച്ച് വലിച്ച് കൂടെ നടത്തി, മിസ്സിനെ കണ്ട് കുറച്ചു കൂട്ടുകാരൊക്കെ അങ്ങോട്ട് വന്നു, അവരുടെ കൂടെ സംസാരിച്ച് എന്നെയും കൂട്ടി അമ്പലത്തിലേക്ക് ചെന്നു, അമ്പലത്തിന്റെ മുന്നിൽ താലികെട്ട് കഴിഞ്ഞ് എല്ലാവരും അമ്പലത്തിന്റെ ഹാളിലേക്ക് ചെന്ന് ഫോട്ടോസ് എടുക്കലും പരിചയപ്പെടലുമൊക്കെയായി ആകെ തിരക്കായി പതിയെ മിസ്സ് കാണാതെ അവിടെന്ന് മുങ്ങി ഞാൻ ആൽതറയിൽ വന്നിരുന്നു. കുറച്ചു കഴിഞ്ഞ് മിസ്സിന്റെ കോൾ വന്നു
അശ്വതി : നീ എവിടെയാ?
ഞാൻ : കാറിന്റെ അടുത്തുണ്ട്
അശ്വതി : ഇങ്ങോട്ട് വാ അജു
ഞാൻ : ഞാനില്ല മിസ്സേ, എനിക്ക് അവിടെ ഒരു മനുഷ്യനേയും പരിചയമില്ല
അശ്വതി : ഹമ്....എന്നാ അവിടെ നിന്നോ
ദേഷ്യത്തോടെ മിസ്സ് കോൾ കട്ടാക്കി, കുറച്ചു കഴിഞ്ഞ് മുഖവും വീർപ്പിച്ചു കൊണ്ട് മിസ്സ് എന്റെയടുത്തേക്ക് വന്നു
അശ്വതി : നീ പിന്നെ എന്തിനാ വന്നേ?
ഞാൻ : ഒന്ന് പോ മിസ്സേ ഞാൻ അവിടെ വെറുതെ വായും പൊളിച്ചു നിക്കാൻ
അശ്വതി : നീ വാ ഞാനില്ലേ കൂടെ
എന്ന് പറഞ്ഞ് എന്റെ കൈയിന്നുള്ളിലൂടെ കൈ ഇട്ട് മിസ്സ് വലിച്ചു, ആ സമയം അങ്ങോട്ട് മിസ്സിന്റെ ഒരു കൂട്ടുകാരി വന്നു, 'കഴുത്തിൽ കരിമണി മാലയും ഒരു കൈയിൽ ഗോൾഡൻ ബ്രേസ്ലേറ്റും മറുകൈയിൽ കരിവളകളും അണിഞ്ഞ് ലൈറ്റ് യെല്ലോ ഗോൾഡൻ ബ്ലൗസും ഗോൾഡൻ കരയുമ്മുള്ള സെറ്റ് സാരിയും ഉടുത്ത് നടക്കുമ്പോൾ വലിയുന്ന സെറ്റ് സാരിയുടെ മറവിൽ നിന്ന് വയറിലെ മടക്കിൽ ഒളിഞ്ഞിരിക്കുന്ന പൊക്കിൾക്കുഴി കാണിച്ച് വന്ന വെളുത്തു തുടുത്ത ഒരു സുന്ദരി '
അശ്വതി : അജു ഇത് അഭിരാമി
അഭിരാമി : ഇവിടെയെന്താ ഒരു വടംവലി, ഇതാരാടി പരിചയപെടുത്തിയില്ലല്ലോ
അശ്വതി : ആ.. ഇത് അർജുൻ എന്നെ കെട്ടാൻ പോവുന്ന ചെക്കനാ
ഒരു കൂസലുമില്ലാതെ എന്നെ കണ്ണടച്ച് കാണിച്ചു കൊണ്ട് മറുപടി പറഞ്ഞ മിസ്സിനെ നോക്കി ഞാൻ ആൽതറയിൽ നിന്നും ഇറങ്ങി
അഭിരാമി : ആഹാ എന്നിട്ട് ഇവിടെ ഇരിക്കുവാണോ
അശ്വതി : വിളിച്ചിട്ട് വരണ്ടേ അവിടെയാരെയും പരിചയമില്ലെന്ന്
💬 Comments
View all comments