Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]
മഞ്ജു : എന്താടാ പല്ലുവേദനായ?
ഞാൻ : ഏയ്.. ഒന്നുല്ല
'പല്ല് പോയോ ആവോ ' ഷോപ്പിൽ കൊണ്ട് വിടാൻ പോവുന്നേരം
മഞ്ജു : ഡാ..
ഞാൻ : ആ…
മഞ്ജു : ഇന്നലെ പെണ്ണ് കാണാൻ വന്നിരുന്നു
ഞാൻ : നിന്നെയോ?
മഞ്ജു : പിന്നെ നിന്നെയോ?
ഞാൻ : നിനക്കിഷ്ടപ്പെട്ടോ?
മഞ്ജു : ആ.. വലിയ കുഴപ്പമൊന്നുമില്ല
ഞാൻ : എന്റെ അത്രയും വരോ?
മഞ്ജു : ഏയ്... നിന്റെ അത്രയൊന്നും വരില്ല
ഞാൻ : എവിടെയുള്ളവരാ?
മഞ്ജു : തൃശൂരാ…
ഞാൻ : മം.. ഈ അടുത്ത് കാണോ?
മഞ്ജു : ആ..ചിലപ്പോ ചിങ്ങത്തിൽ കാണും
ഞാൻ : ഇത്ര പെട്ടെന്നൊ, അപ്പൊ നിന്റെ പഠിപ്പോ?
മഞ്ജു : കല്യാണം കഴിഞ്ഞിട്ടും പഠിക്കാനൊക്കെയാ അവര് പറയണത്
ഞാൻ : ഹമ്... പഠിച്ചത് തന്നെ..
ഷോപ്പിന് മുന്നിൽ ഇറങ്ങി
മഞ്ജു : ഡാ..
ഞാൻ : ആ..
മഞ്ജു : നിനക്കെന്നെ കെട്ടാൻ പറ്റോ?
ചിരിച്ചു കൊണ്ട്
ഞാൻ : ഒന്ന് പോയേടി…
മഞ്ജു : മം ഞാൻ ചുമ്മാ ചോദിച്ചതാ?
ഞാൻ : നീ പോവാൻ നോക്ക്
ബൈക്ക് തിരിക്കാൻ നേരം ' പെട്ടെന്ന് വീട്ടിലേക്ക് വരാൻ പറഞ്ഞ് 'രമ്യചേച്ചിയുടെ കോൾ വന്നു അവിടെ നിന്നും ഷോപ്പിലെത്തി റസിയയെ ആക്കി വേഗം രമ്യചേച്ചിയുടെ വീട്ടിൽ എത്തി, പുറത്തേക്ക് വന്ന
രമ്യ : അജു വേഗം വണ്ടിയെടുക്ക് തൃശൂര് മെഡിക്കൽ കോളേജിൽ പോണം
ഞാൻ : എന്താ ചേച്ചി?
രമ്യ : അമ്മാവനെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് കുറച്ചു സീരിയസ്സാ
സാവിത്രി ആന്റി കൊച്ചിനെയും എടുത്ത് കരഞ്ഞു കൊണ്ട് വന്ന് കാറിന്റെ പുറകിൽ കയറി, മല്ലിയക്കയോട് എന്തൊക്കെയോ പറഞ്ഞേപ്പിച്ചു രമ്യചേച്ചിയും വന്ന് കാറിൽ കേറി, സമയം കളയാതെ വേഗം ഹോസ്പിറ്റലേക്ക് വിട്ടു. സാവിത്രി ആന്റിയുടെ അനിയനാണ് ഹോസ്പിറ്റലിൽ കിടക്കുന്നത്,ഞങ്ങൾ ഹോസ്പിറ്റൽ എത്തുന്നതിനു മുന്നേ തന്നെ ആള് പോയെന്നുള്ള വിവരം വന്നു പിന്നെ നേരെ തൃശൂരുള്ള സാവിത്രി ആന്റിയുടെ വീട്ടില്ലേക്ക് പോയി,ആ നാട്ടിലെ വലിയ കുടുംബമായതു കൊണ്ടു
💬 Comments
View all comments