Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]
മിസ്സിന്റെ അച്ഛന്റെ തോളിൽ കരഞ്ഞു തളർന്നു കിടക്കുന്ന മിസ്സിന്റെ അമ്മയും അടുത്ത് മിസ്സിന്റെ ഫോണും പിടിച്ചിരിക്കുന്ന അങ്കിളും, എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്ന
ആനന്ദ് : അർജുനല്ലേ ?
ഞാൻ : അതെ സർ
ആനന്ദ് : മം വാ...
എന്നെയും കൂട്ടി അങ്കിൾ ഹോസ്പിറ്റലിന്റെ കാന്റീനിലേക്ക് നടന്നു, അവിടെ ഒരു ടേബിളിനു അടുത്ത് ഇരുന്ന്
ആനന്ദ് : ഇരിക്ക്
പേടിയോടെ ഞാൻ അവിടെ ഇരുന്നു, ഒന്നും ചോദിക്കാനുള്ള ധൈര്യം എനിക്ക് വന്നില്ല
ആനന്ദ് : ടീ
ഞാൻ : ആ..
വെയ്റ്ററോട് ചായ ഓർഡർ ചെയ്ത്
ആനന്ദ് : അർജുൻ അശ്വതിയുടെ സ്റ്റുഡന്റാണല്ലേ ?
ഞാൻ : ആ അതെ സർ
ആനന്ദ് : മം..
ഞാൻ : മിസ്സിന് എന്ത്.....
പറഞ്ഞു മുഴുവിക്കുന്നതിന് മുന്നേ വെയ്റ്റർ ചായ കൊണ്ടുവന്നു
ആനന്ദ് : കുടിക്ക്
വെട്ടാൻ കൊണ്ടുവന്ന പോത്തിന് അവസാനതുള്ളി വെള്ളം കൊടുക്കുന്നത് പോലെ ചായ എടുത്ത് ഒരു കവിൾ കുടിക്കുമ്പോ
ആനന്ദ് : അർജുൻ എന്താ ചോദിക്കാൻ വന്നത് ?
വേഗം ചായ ടേബിളിൽ വെച്ച്, ഭയത്തിൽ
ഞാൻ : മിസ്സിന് എന്താ പറ്റിയത് സർ ?
ഗൗരവത്തിലുള്ള ശബ്ദത്തിൽ
ആനന്ദ് : അത് പറയാം അതിനു മുന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണം
ഞാൻ : എന്താ സർ ?
ആനന്ദ് : അശ്വതിയുമായി എങ്ങനെയാ നല്ല കൂട്ടാണോ
ഞാൻ : അതെ സർ
ആനന്ദ് : മം.. ക്ലാസ്സ് തുടങ്ങിയിട്ട് കുറച്ചല്ലേ ആയിട്ടുള്ളു..?
ഞാൻ : മിസ്സിനെ എനിക്ക് നേരത്തേ അറിയാം
ആനന്ദ് : എങ്ങനെ ? എവിടെവെച്ച് ?
ഞാൻ : പ്ലസ്സ് ടുവിൽ മിസ്സ് എന്നെ പഠിപ്പിച്ചിട്ടുണ്ട്
ആനന്ദ് : ഓ.. അപ്പൊ മുന്നേ പരിചയം ഉണ്ട് ?
ഞാൻ : അതെ
ആനന്ദ് : മം..ഈ അടുത്ത് അശ്വതിയുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടായോ ?
ഞാൻ : ഏയ് ഇല്ല, എന്താ സർ ?
ആനന്ദ് : പ്രശ്നങ്ങൾ എന്ന് പറയുമ്പോ അർജുൻ വിചാരിക്കുന്നത് പോലെ വലിയ കാര്യങ്ങൾ
💬 Comments
View all comments