Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]
എന്നെ മാറ്റി നിർത്തി മിസ്സിന്റെ അച്ഛൻ
അരവിന്ദൻ : അർജുൻ ഞങ്ങൾക്ക് വിശ്വസിപ്പിച്ചു ഏൽപ്പിക്കാൻ വേറെ ആരും ഇല്ലാത്തത് കൊണ്ടാണ്, അച്ചുന്റെ അങ്കിൾ ആനന്ദ് പറഞ്ഞത് അർജുന് ഓർമയുണ്ടല്ലോ അച്ചുനെ എങ്ങനെയെങ്കിലും യു കെ യിലേക്ക് വേഗം പറഞ്ഞു വിടണം അത് അർജുന് ഏൽപ്പിച്ചേക്കുവാ, അതിന്റെ ഭാഗമായിട്ട ഈ ട്രിപ്പ് തന്നെ പ്ലാൻ ചെയ്തിരിക്കുന്നത്, അവിടെപ്പോയി സെറ്റിലായി കഴിയുമ്പോഴേക്കും അച്ചു റെഡിയാവും
ഞാൻ : അതെനിക്കറിയാം ഞാൻ നോക്കിക്കോളാം പേടിക്കണ്ട
അശ്വതി : എന്താ അവിടെ ഒരു രഹസ്യം പറച്ചിൽ
അരവിന്ദൻ : ഏയ് ഒന്നുല്ല മോളെ
ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ ഡേറ്റ് ഞാൻ പറയാം
അരവിന്ദൻ : ഓക്കേ..
അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോവും നേരം ഷോപ്പിന് അടുത്ത് വെച്ച് വണ്ടിയുടെ പെട്രോൾ തീർന്നു, പെട്രോൾ പമ്പ് സൺഡേ തുറന്നട്ടുമില്ല, വണ്ടി തള്ളി ഷോപ്പിന്റെ മുന്നിൽ കൊണ്ട് പോയി വെച്ച് മെയിൻ റോഡിലേക്ക് വന്ന് വീട്ടിലേക്ക് നടന്നു, മണി ഏഴായി ഇരുട്ട് വീണ് തുടങ്ങി. കുറച്ചു നടന്നു കഴിഞ്ഞപ്പോഴേക്കും ഓട്ടോയിൽ നിന്നും ആരുടെയോ വിളി, അടുത്ത് വന്നു നിന്ന ഓട്ടോയിൽ
സന്ധ്യ : നീ ഇത് എങ്ങോട്ടാ നടന്ന്, ബൈക്ക് എടുത്തില്ലേ
ഓട്ടോയിൽ നോക്കിയതും സുധയാന്റിയും അപ്പുറത്ത് സന്ധ്യ ചേച്ചിയും ഇരിക്കുന്നു എവിടെയോ യാത്ര കഴിഞ്ഞുള്ള വരവാണ്
ഞാൻ : ഞാൻ വീട്ടിലേക്ക് പോവാ, ബൈക്കിന്റെ പെട്രോൾ തീർന്നു
സന്ധ്യ : എന്നിട്ട് ബൈക്ക് എവിടെ?
ഞാൻ : അത് ഷോപ്പിന് മുന്നിൽ കൊണ്ടുപോയി വെച്ചു
സന്ധ്യ : എന്നാ വാ കേറ് നിന്നെ വീട്ടിലാക്കാം, മമ്മി കുറച്ചു ഇങ്ങോട്ട് നീങ്ങിയിരിക്ക്
സുധയാന്റി എന്നെ കണ്ടതും ഒരു ചെറു സന്തോഷത്തോടെ ഒന്നും മിണ്ടാതെ നീങ്ങിരുന്നു, ഓട്ടോയിൽ കേറും നേരം
ഞാൻ : അല്ല ചേച്ചി അപ്പുറത്തിരുന്ന് എങ്ങനെയെന്നെ കണ്ടു?
സന്ധ്യ : ഹ ഹ ഹ നിന്നെയൊക്കെ ഏത് പാതിരാത്രിക്ക് കണ്ടാലും എനിക്ക് മനസ്സിലാവോലാ
ഓട്ടോ മുന്നോട്ട് നീങ്ങി
ഞാൻ : ഹ ഹ ഹ... അല്ല നിങ്ങള് എവിടെ പോയതാ
സന്ധ്യ
💬 Comments
View all comments