Chapter Title : എന്റെ മാവും പൂക്കുമ്പോൾ 9 [R K]
കയറി ചെയറിൽ ഇരുന്ന്, സി സി ടി വി യുടെ മോണിറ്റർ നോക്കിയിരുന്നു കൊണ്ട്
ഞാൻ : എന്തേയ്...?
വീണ : താൻ ഷോപ്പിലാണോ?
ഞാൻ : അതേലോ... താനോ?
വീണ : ഞാൻ കോളേജിൽ
ഞാൻ : മം എന്താ വിളിച്ചേ?
വീണ : ബുധനാഴ്ച എന്താ പരിപാടി?
ഞാൻ : പ്രതേകിച്ചൊന്നുല്ല.. കോളേജിൽ പോണം ഷോപ്പിൽ വരണം
വീണ : ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഫ്രീയാവാൻ പറ്റോ
ഞാൻ : എന്താ കാര്യം?
വീണ : വീട്ടിൽ ചെറിയൊരു സെലിബ്രേഷൻ ഉണ്ട്
ഞാൻ : എന്ത് സെലിബ്രേഷൻ ?
വീണ : എന്റെ ബർത്ത്ഡേ ആണ്
ഞാൻ : ആഹാ... ഹാപ്പി ബർത്ത്ഡേ ഇൻ അഡ്വാൻസ്..
വീണ : താങ്ക്യൂ... പറ താൻ വരോ?
ഞാൻ : മം.. വിളിച്ചാൽ വരാം..
വീണ : മം...
ഞാൻ : അപ്പൊ അച്ഛനും അമ്മയും ചോദിക്കില്ലേ
വീണ : എന്ത്?
ഞാൻ : അല്ല എന്നെ വിളിക്കുന്നത്, നമ്മള് തമ്മിൽ അത്ര കമ്പനിയൊന്നുമില്ലല്ലോ
വീണ : ഞാനും അത് വിചാരിച്ചതാ അപ്പോഴാ അമ്മ പറഞ്ഞത് അജുനേയും വിളിക്കാന്
ഞാൻ : ഓഹോ.. അപ്പൊ അമ്മ പറഞ്ഞിട്ടാണ് വിളിക്കുന്നത് കൊള്ളാം
വീണ : ഇല്ലെടോ ഞാൻ പറയുന്നത് കേൾക്ക്, എനിക്ക് വിളിക്കണം എന്നുണ്ട് പക്ഷെ എങ്ങനെ വീട്ടിൽ പറയും എന്ന് നിന്നപ്പോഴാ അമ്മ തന്റെ കാര്യം എടുത്തിട്ടത്
ഞാൻ : ഹമ്...
വീണ : താൻ വരില്ലേ?
ഞാൻ : മം നോക്കട്ടെ, എത്ര മണിക്കെന്നാ പറഞ്ഞേ
വീണ : ഏഴ്, താൻ നേരത്തെ വാ...
ഞാൻ : വേറെ ആരൊക്കെയുണ്ട്?
വീണ : അങ്ങനെ ആരുമില്ല അച്ഛനും അമ്മയും ഞാനും താനും രതീഷും
ഞാൻ : ആ രതീഷ് ഉണ്ടാവോ, എന്നാ ഞാൻ എത്തിയേക്കാം, കോളേജിലെ ഫ്രണ്ട്സിനെയൊന്നും വിളിച്ചില്ലേ?
വീണ : ഫ്രണ്ട്സിനു വേറെ പാർട്ടി കൊടുക്കുന്നുണ്ട് കോളേജിൽ
ഞാൻ : മം... എന്നാ ശരി
വീണ : മം... വന്നോട്ടാ.. നേരത്തെ
ഞാൻ :
💬 Comments
View all comments