0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 10 [R K]

Author : RK Read All Parts 9.7K

അവൾ എന്നെ നോക്കി ചരിഞ്ഞിരുന്ന് സീറ്റിൽ ഒരു കാൽ മടക്കിവെച്ച് പൊങ്ങി വന്ന്

' ഇതാണോ നിന്റെ കസിൻ അർജുൻ '?

ഒരു പരുങ്ങലിൽ

വീണ : ആ.... അജു ഇതെന്റെ ഫ്രണ്ട് ശിൽപ

പുഞ്ചിരിച്ചു കൊണ്ട് എനിക്കൊരു ഷേക്കാൻഡ് നീട്ടി

ശിൽപ : ഹായ്...

തൊട്ട് മുൻപ് എയറിലിട്ട് അടിക്കണം എന്ന് വിചാരിച്ചവൾ ദേ മുന്നിൽ കൈയും നീട്ടി നിൽക്കുന്നു, കൈയിലുള്ള ഐസ്ക്രീമിൽ സ്ട്രോബെറി ഐസ്ക്രീം വീണക്ക് കൊടുത്ത്, ശിൽപക്ക് ഷേക്കാൻഡ് കൊടുത്തു

ഞാൻ : ഹായ്...

ശിൽപ : ഇത് എനിക്കല്ലേ...

എന്ന് പറഞ്ഞ് ഞാൻ കഴിക്കാൻ മേടിച്ച വാനില ഐസ്ക്രീം എന്റെ കൈയിൽ നിന്നും വാങ്ങി സീറ്റിൽ ഇരുന്ന് ശിൽപ നക്കി,അത് കണ്ട്

വീണ : അയ്യോ അപ്പൊ അജുനോ?

ഞാൻ : അത് സാരമില്ല ഞാൻ വേറെ മേടിച്ചോളാം

ശിൽപ : എന്തിനാ ഇനി വെറുതെ പുറത്തു പോവുന്നേ അർജുൻ, ഇവിടെ ഇരിക്ക് നമുക്കിത് ഷെയർ ചെയ്യാം

വീണ്ടും ഐസ്ക്രീം നക്കി കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് എനിക്ക് നേരെ നീട്ടി, അത് കണ്ട്

വീണ : വേണ്ട മോളെ എന്റെ കസിനല്ലേ ഞാൻ കൊടുത്തോളാം

ശിൽപ : നിന്റെയായാലും എന്റെയായാലും ഒന്നല്ലേ മോളേ... ഇന്നാ അർജുൻ

വീണയെ ഒന്ന് നോക്കി ഞാൻ ഐസ്ക്രീം വാങ്ങി നക്കി, ചെറിയ ദേഷ്യത്തിൽ സ്ട്രോബെറി ഐസ്ക്രീം കടിച്ചെടുത്ത് കഴിച്ച്

വീണ : നിന്റെ ലൗവർ എന്താ നേരത്തെ പോയത്?

ശിൽപ : അവന് നാട്ടിൽ എത്തണ്ടേ ഇപ്പൊ പോയാലെ പാതിരാത്രിയെങ്കിലും എത്തോളൂ

വീണ : മ്മ്...

💬 Comments

View all comments