Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]
എനിക്ക് വേണം
എന്ന് പറഞ്ഞ് എന്റെ മുറിയിൽ കയറി കട്ടിലിൽ സ്ഥാനം പിടിച്ചു
സുരഭി : അവള് ഉറങ്ങി കഴിയുമ്പോ ഞാൻ താഴെ കിടത്തിക്കോളാം
ഞാൻ : ഏയ് ഞാൻ ചുമ്മാ പറഞ്ഞതാ അമ്മായി അവള് അവിടെ കിടക്കട്ടെ
അച്ഛനും അമ്മയും കിടക്കാൻ മുറിയിലേക്ക് പോയി, സുരഭിയും മുറിയിലേക്ക് പോയ നേരം ഞാൻ മൊബൈൽ എടുത്ത് ഫേസ്ബുക്കിൽ കേറി ഇരുന്നു, അഭിരാമിയുടെ അനക്കമൊന്നും കാണുന്നില്ല ചുമ്മാ ഒരു ' ഹായ് ' അയച്ചു, ഓൺലൈനിൽ മയൂനെ കണ്ട്
ഞാൻ : എന്താണ് ഉറക്കമൊന്നും ഇല്ലേ?
അൽപ്പം കഴിഞ്ഞു
മയൂഷ : നിനക്ക് ഉറക്കമൊന്നുമില്ലേ, ഏത് പെണ്ണായിട്ട ചാറ്റിങ്
ഞാൻ : ആഹാ ഞാനത് അങ്ങോട്ട് ചോദിക്കാൻ വരുവായിരുന്നു ഏതവനായിട്ട ചാറ്റിങ്
മയൂഷ : എന്റെ ലൗവറുമായിട്ട്, നിനക്കെന്താ?
ഞാൻ : ഹമ്... ഓ എനിക്കൊന്നുമില്ലേ ചാറ്റിക്കോ ചാറ്റിക്കോ
കുറേ നേരം മെസ്സേജ് അയച്ചിട്ട് എന്റെ റീപ്ലൈ കാണാഞ്ഞിട്ട് വെള്ളയിൽ പൂക്കൾ ഉള്ള നൈറ്റി ഉടുത്ത് മുടിയൊക്കെ അഴിച്ചിട്ടിരിക്കുന്ന ഒരു ഫോട്ടോ മയു അയച്ചു തന്നു
ഞാൻ : ഓ...
മയൂഷ : ആ അപ്പൊ അവിടെ ഉണ്ടല്ലേ
ഞാൻ : ഉണ്ടെങ്കിൽ, പോയി ലൗവറുമായി ചാറ്റിക്കോ
മയൂഷ : ഹമ് എനിക്ക് ദേഷ്യം വരോട്ടാ
ഞാൻ : വന്നാൽ എനിക്കെന്താ
മയൂഷ : പോടാ പട്ടി
ഞാൻ : പട്ടി നിന്റെ കെട്ടിയോൻ
മയൂഷ : അത് പട്ടിയല്ല പാമ്പാണ്
ഞാൻ : ഹ ഹ ഹ ഇന്നും
മയൂഷ : മം...
ഞാൻ : മ്മ്..
💬 Comments
View all comments