0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Author : RK Read All Parts 10.8K

ഉറക്കമാണല്ലോ?

മയൂഷ : ആ കുറച്ചു മുൻപ് ഒരു ഇൻജെക്ഷൻ കൊടുത്തിരുന്നു അതാണ്

ഞാൻ : മം...

ടേബിളിൽ ഇരിക്കുന്ന മയൂന്റെ ബാഗ് തുറന്ന് പോക്കറ്റിൽ നിന്നും അയ്യായിരം രൂപ എടുത്ത് ബാഗിൽ വെച്ചു, അത് കണ്ട് എന്റെ അടുത്തേക്ക് വന്ന്

മയൂഷ : എന്താ ചെയ്യുന്നേ..പൈസയൊന്നും വേണ്ടടാ

ഞാൻ : അതിരിക്കട്ടെ വല്ല ആവശ്യവും വന്നാലോ

ബാഗിൽ നിന്നും ക്യാഷ് എടുത്ത് എനിക്ക് നേരെ നീട്ടി

മയൂഷ : എന്ത് ആവിശ്യം നീ പൈസ പിടിച്ചേ

ഞാൻ : ആഹാ ഞാൻ തന്നാൽ വാങ്ങില്ല

മയൂഷ : അതല്ലടാ

ഞാൻ : ഏതല്ല

മയൂഷ : നിനക്കിപ്പോ ജോലിയൊന്നുമില്ലല്ലോ വെറുതെ...

ഞാൻ : അയ്യടി അതിനു മര്യാദക്ക് ക്യാഷ് ബാഗിൽ വെച്ചോ ഇല്ലെങ്കിൽ ഞാൻ ഇപ്പൊ പോവും

മയൂഷ : ഹമ്... നിന്റെ ഒരു കാര്യം

എന്ന് പറഞ്ഞ് ക്യാഷ് ബാഗിൽ വെച്ച്, ഫ്ലാസ്ക്കിൽ നിന്നും ചായ എടുത്ത് എനിക്ക് നേരെ നീട്ടി

മയൂഷ : കുടിക്ക്

അവിടെയുള്ള ചെറിയ സെറ്റിയിൽ ഇരുന്ന്

ഞാൻ : കടിയൊന്നുമില്ലേ?

എന്റെ അടുത്തു വന്നിരുന്ന് കവിള് കാണിച്ച്

മയൂഷ : ഇന്നാ കടിച്ചോ

ചായ കുടിച്ചു കൊണ്ട്

ഞാൻ : അത് എപ്പൊ വേണമെങ്കിലും ആവാലോ

മയൂഷ : മം...

ഞാൻ : അല്ല വീട്ടുകാര് ആരെങ്കിലും ഇപ്പൊ ഇങ്ങോട്ട് വരോ?

മയൂഷ : ചേട്ടന്റെ അമ്മ ഉച്ചക്കുള്ള ഭക്ഷണവുമായി വരും

ഞാൻ : കെട്ടിയോനോ?

നിരാശയോടെ

മയൂഷ : അങ്ങേരെന്തായാലും വരാൻ പോണില്ല എവിടേങ്കിലും കുടിച്ച് കിടപ്പുണ്ടാവും

💬 Comments

View all comments