Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]
സന്ധ്യ : മം... പിന്നെ
ഞാൻ : ആ ചേച്ചി
സന്ധ്യ : അവർക്ക് എന്തെങ്കിലും ഹെൽപ്പ് വേണമെങ്കിൽ ചെയ്തു കൊടുക്കണമെന്ന് മമ്മി പറയാൻ പറഞ്ഞു
ഞാൻ : ആർക്ക്?
സന്ധ്യ : ആ സാറിന്
ഞാൻ : ആ അത് ഞാൻ നോക്കിക്കോളാം ചേച്ചി
സന്ധ്യ : മം ശരിയെന്ന, ഞാൻ പിന്നെ വിളിക്കാം
ഞാൻ : ഓക്കേ
സന്ധ്യ : മം ബൈ
കോള് കട്ടാക്കി ഞാൻ രതീഷിനെ വിളിച്ചു, കോൾ എടുത്ത്
രതീഷ് : എന്താടാ?
ഞാൻ : ഡാ നാളെ നീ ഉണ്ടാവില്ലേ
രതീഷ് : എവിടെയുണ്ടാവില്ലേന്ന്
ഞാൻ : ഓഹ്.. ഡാ നാളെ സന്ദീപിന്റെ വീട്ടിലെ സാധനങ്ങൾ കൊണ്ടുപോവാൻ ആള് വരില്ലേ
രതീഷ് : ഓ... അത് നാളെയാണോ
ഞാൻ : എന്തേയ്, നീ കാണില്ലേ?
രതീഷ് : ഇല്ലടാ നാളെ കുറച്ചു വർക്ക് ഉണ്ട്
ഞാൻ : ആ ബെസ്റ്റ്, വർക്ക് എപ്പൊ കഴിയും
രതീഷ് : അറിയില്ലെടാ ആശാൻ ഓരോ വള്ളിക്കെട്ടെടുത്തു പിടിച്ചോളും, എന്നിട്ട് പണി മുഴുവൻ എനിക്കാണ്
ഞാൻ : ഹമ് എന്നാ ഞാൻ നോക്കിക്കോളാം, പിന്നെ സന്ദീപിന്റെ കുറച്ചു ഡ്രസ്സ് ഉണ്ട്, നീ വർക്ക് കഴിയുമ്പോ വീട്ടിലേക്ക് വന്നാൽ മതി
രതീഷ് : ആ വൈകുവാണേ ഞാൻ തിങ്കളാഴ്ച്ച വരാം
ഞാൻ : ആ നീ എപ്പഴെങ്കിലും വാ, ശരിയെന്ന
എന്ന് പറഞ്ഞ് ഞാൻ കോള് കട്ടാക്കി, രാത്രി ഭക്ഷണം കഴിച്ച് ഫോണിൽ കുത്തിക്കൊണ്ട് കിടക്കാൻ നേരം സുരഭിയുടെ കോൾ വന്നു, കോൾ എടുത്ത്
💬 Comments
View all comments