Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
: ഓ...മറന്നു മോനെ, ഇപ്പൊ കൊണ്ടുവരാം
എന്ന് പറഞ്ഞു കൊണ്ട് അമ്മ അടുക്കളയിൽ പോയ നേരം
രഞ്ജിനി : പഠിക്കുവാണോ?
ഭക്ഷണം കഴിച്ചു കൊണ്ട്
ഞാൻ : ആ ബി.കോമിന്
രഞ്ജിനി : മം അമ്മ പറഞ്ഞിരുന്നു
' എന്നിട്ടാണോ വീണ്ടും ചോദിക്കുന്നത് ' എന്ന് മനസ്സിൽ പറയും നേരം
രഞ്ജിനി : ജോലി നോക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞു
ഞാൻ : ആ...നോക്കുന്നുണ്ട്
രഞ്ജിനി : കളക്ഷൻ ജോലിക്ക് പോവാൻ താല്പര്യമുണ്ടോ?
ഞാൻ : എന്ത് കളക്ഷൻ?
രഞ്ജിനി : കുറിയുടെ...
ഞാൻ : ഏയ് ഇല്ല ചേച്ചി വേറെ ഒരു ജോലി റെഡിയായിട്ടുണ്ട്
രഞ്ജിനി : മം ഞാൻ ചോദിച്ചുന്നുള്ളു
ഞാൻ : മം...
അടുക്കളയിൽ മീൻ വറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട് കണ്ണോടിച്ച് എന്റെ അടുത്തേക്ക് ചാഞ്ഞ്, ശബ്ദം താഴ്ത്തി
രഞ്ജിനി : എന്നെ എവിടെയെങ്കിലും ഇതിന് മുൻപ് കണ്ടിട്ടുണ്ടോ?
തലയുയർത്തി രഞ്ജിനിയെ ഒന്ന് നോക്കി
ഞാൻ : എവിടെയോ കണ്ടപോലെയുണ്ട്
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : നിന്റെ കൂടെ പത്തിൽ പഠിച്ച സുധിയെ ഓർമ്മയുണ്ടോ?
ഞാൻ : ആ...സുധിയുടെ
ചിരിച്ചു കൊണ്ട്
രഞ്ജിനി : അപ്പൊ എന്നെ ഒട്ടും ഓർമ്മയില്ലല്ലേ നിനക്ക്, ഹമ് കൊള്ളാം
ഞാൻ : സുധിയുടെ ആരാ..?
രഞ്ജിനി : അവന്റെ അമ്മയുടെ അനിയത്തിയാ ഞാൻ, പേര് രഞ്ജിനി, ഇപ്പൊ ഓർമ്മ വന്നോ
ഞാൻ : ആ... മനസ്സിലായി, അവന്റെ ചേച്ചിയുടെ കല്യാണത്തിന് കണ്ടതല്ലേ
പുഞ്ചിരിച്ചു കൊണ്ട്
രഞ്ജിനി : മം...അത് തന്നെ, പക്ഷെ നമ്മള് പരിചയപ്പെട്ടത് തലേന്ന് രാത്രിയാണ്
💬 Comments
View all comments