0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Author : RK Read All Parts 9K

അതേയാന്റി, എന്താ?

സാവിത്രി : ഞാനിവിടെ ഹോസ്പിറ്റലിന്റെ താഴെയുണ്ട്

ഞാൻ : ആ ദേ വന്ന്

എന്ന് പറഞ്ഞു കൊണ്ട് സ്റ്റെപ്പിറങ്ങി വേഗം ഹോസ്പിറ്റലിന്റെ താഴേക്ക് ചെന്ന്

ഞാൻ : എവിടെ ആന്റി?

സാവിത്രി : ഇവിടെ ഗേറ്റിന് അടുത്ത്

ഞാൻ : ആ...

കോള് കട്ടാക്കി വേഗം അങ്ങോട്ട്‌ ചെന്ന്, ഗേറ്റിനടുത്ത് റെഡ് കരയുള്ള വൈറ്റ് കോട്ടൺ സാരിയും റെഡ് ബ്ലൗസ്സും ധരിച്ച് കൈയിൽ പ്രസാദവുമായി നിൽക്കുന്ന സാവിത്രിയുടെ അടുത്ത് എത്തി

ഞാൻ : ആന്റി ഒറ്റക്കാണോ വന്നത്?

സാവിത്രി : ആ അജു, അമ്പലത്തിൽ പോയ്‌ വരുന്ന വഴിയാ

ഞാൻ : മം എന്നാ വാ സെക്കൻഡ് ഫ്ലോറിലാണ്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ നടന്നു, എന്റെ കൂടെ നടന്ന്

സാവിത്രി : അജു എന്താ വിളിക്കാതിരുന്നേ, ഇതിപ്പോ മായ വിളിച്ചില്ലായിരുന്നെങ്കിൽ അറിയുമായിരുന്നോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്‌ അങ്ങനെ വല്ല്യ കുഴപ്പമൊന്നുമില്ല ആന്റി ഷുഗറ് ഡൗണായപ്പോ ഒന്ന് വീണതാ

സാവിത്രി : എന്നാലും അങ്ങനെയല്ലല്ലോ, ഞങ്ങളൊക്കെ ഇവിടെയില്ലേ

ഞാൻ : മം... ആന്റി എന്താ ഒറ്റക്കിറങ്ങിയത്

സാവിത്രി : അവര് ഇന്നലെ എവിടെയോ പോയേച്ചും വന്നപ്പോ വൈകി, നല്ല ഉറക്കമായതുകൊണ്ട് പിന്നെ ഞാൻ വിളിക്കാൻ നിന്നില്ല

ഞാൻ : ആ മായ ചേച്ചി പറഞ്ഞിരുന്നു എവിടെയോ പോവാനുണ്ടെന്ന്

വാർഡിലേക്കുള്ള സ്റ്റെപ്പ് കയറും നേരം, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മുട്ടിനിപ്പോ വേദനയൊന്നുമില്ലല്ലോ ആന്റി?

ആക്കിയുള്ള എന്റെ ചോദ്യം കേട്ട്, വലതു കൈ എന്റെ തോളിൽ പിടിച്ച് സ്റ്റെപ്പ് കയറി, പുഞ്ചിരിച്ചു കൊണ്ട്

💬 Comments

View all comments