0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 25 [R K]

Author : RK Read All Parts 9.4K

കഷണ്ടിയിൽ ഒരു തലേക്കെട്ടും കെട്ടി പത്തമ്പത്തഞ്ച് വയസ്സ് പ്രായമുള്ള കണ്ടാൽ പേടി തോന്നുന്ന പൊക്കം കുറഞ്ഞ ആള് വരുന്നത് കണ്ട്

സൽമ : ആ അങ്കിളിന്റെ പുല്ല് ചെത്തൊക്കെ കഴിഞ്ഞോ

പലക പല്ലും കാണിച്ച് പുഞ്ചിരിച്ച്, തലേക്കെട്ട് അഴിച്ച് വിയർപ്പ് തുടച്ച് കൊണ്ട്

തോമസ് : മോള്‌ എപ്പൊ വന്നു?

സൽമ : കുറച്ചു നേരമായി

കസേരയിൽ ഇരിക്കുന്ന, എന്നെ നോക്കി

തോമസ് : ഇതാരാ മോളെ?

സൗമ്യ : അവളുടെ ഫ്രണ്ടാണ് ചാച്ചാ

സൽമ : എന്റെ കൂടെ പഠിച്ചതാ, അർജുൻ

തോമസ് : ആ...ഇരിക്കെന്ന ഞാനൊന്ന് കുളിക്കട്ടെ, അമ്മയെവിടെ മോളെ?

സൗമ്യ : മുറിയിലുണ്ട് ചാച്ചാ

തോമസ് : മം..

എന്ന് മൂളിക്കൊണ്ട് തോമസ് പോവാൻ തുടങ്ങിയതും

സൽമ : അങ്കിള് ടൂറിന് വരോ?

തോമസ് : ഞാനെങ്ങനെ വരാനാ മോളെ ഇവറ്റകളൊക്കെ തനിച്ചാക്കി

പുഞ്ചിരിച്ചു കൊണ്ട്

സൗമ്യ : ചാച്ചന് പശുവും ആടും കോഴികളുമൊക്കെ മതി, ഞങ്ങളെ വേണ്ടാ..

തോമസ് : ആ അതൊക്കെ ഉള്ളത് കൊണ്ടാ ജീവിച്ചു പോവുന്നത്

സൗമ്യ : കർത്താവേ...ചാച്ചൻ പൊക്കോ ഞാൻ ഒന്നും പറഞ്ഞില്ല, ഇനി പഴംപുരാണം കേൾക്കാൻ ഞാനില്ലേ

പുഞ്ചിരിച്ചു കൊണ്ട് തോമസ് പോയതും

സൗമ്യ : നിനക്ക് കൊച്ചിനെ കാണണ്ടേ, വാ

എന്നും പറഞ്ഞു കൊണ്ട് സൗമ്യ സൽമയേയും പിടിച്ചു വലിച്ച് പോവാൻ തുടങ്ങിയതും, എന്നെ നോക്കി

സൽമ : വാടാ...

ഞാൻ : നീ പോയിട്ട് വാ...

സൗമ്യ : വാ അർജുൻ

എന്ന് പറഞ്ഞു കൊണ്ട് അവർ മുറിയിലേക്ക് നടന്നു, മടുപ്പോടെ

💬 Comments

View all comments