Chapter Title : എന്റെ മാവും പൂക്കുമ്പോൾ 7 [R K]
ഫ്രണ്ട് റിക്വസ്റ്റ് അയച്ച് അവൾ ഫോൺ തിരികെ തന്നു ഫോൺ പോക്കെറ്റിൽ വെച്ച്
ഞാൻ : നീ അപ്പൊ എങ്ങനെ കേറും മഞ്ജു : ഷോപ്പിലെ കമ്പ്യൂട്ടറിൽ ഞാൻ : മം.. ആ റസിയ എങ്ങനെയാ ആള് മഞ്ജു : ആവോ എനിക്കറിയില്ല ഒരാഴ്ച കോളേജിൽ കണ്ട പരിചയം ഉള്ളു, ജോലി അന്വേഷിച്ചപ്പോഴാ നിന്റെ പേര് പറഞ്ഞത് ഞാൻ : മം.. കണ്ടിട്ട് കുഴപ്പമില്ലെന്ന് തോന്നണ് മഞ്ജു : ആവോ..അറിയില്ല..
അവളുടെ ഷോപ്പിന് മുന്നിൽ വണ്ടി നിറുത്തി
ഞാൻ : ഇനി മുതൽ അപ്പൊ ഞാൻ കൊണ്ടുവന്ന് ആക്കിയാൽ പോരെ മഞ്ജു : ആ എത്ര നാളത്തേക്കാവോ? ഞാൻ : അതെന്താടി അങ്ങനെ പറയുന്നേ മഞ്ജു : വീട്ടുകാര് എന്നെ കെട്ടിച്ചു വിട്ടാലോ ഞാൻ : ഏ.. നിനക്കപ്പൊ കല്യാണം നോക്കുന്നുണ്ടോ മഞ്ജു : ആ.. നോക്കണുണ്ട് ഞാൻ : അമ്പടി ഈ അടുത്തെങ്ങാനും കാണോ മഞ്ജു : പ്രതീക്ഷിക്കാം ഞാൻ : ഹമ്.. എന്നാ വിട്ടോ
തിരിച്ചു കോളേജിൽ വന്ന് അവിടെ കാത്ത് നിൽക്കുന്ന റസിയയുടെ അടുത്ത് ബൈക്ക് നിറുത്തി
ഞാൻ : കേറിക്കോ..
ബൈക്കിൽ കേറിയ റസിയ ബാഗ് നടുക്ക് വെച്ച് ബൈക്കിൽ പിടിച്ചിരുന്നു, റസിയയുമായി ഷോപ്പിലേക്ക് പോവുന്നേരം
ഞാൻ : ഇവിടെയെങ്ങനെ എത്തി?
മുന്നോട്ട് തല നീട്ടികൊണ്ട്
റസിയ : എന്താ...?
ബൈക്കിന്റെ സ്പീഡ് കുറച്ചു കൊണ്ട്
ഞാൻ : താൻ ഇവിടെ എങ്ങനെ എത്തി...? റസിയ : ആ അതോ ചുമ്മാ ഒരു ചെയ്ജ് ആരാ ആഗ്രഹിക്കാത്തത് ഞാൻ : ഓ...
💬 Comments
View all comments