0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Author : RK Read All Parts 14.7K

അരവിന്ദൻ നായർ, പ്രൊഫസർ ലതിക അരവിന്ദൻ നായർ എന്നുള്ള രണ്ട് ബോർഡും കാണാം, 'ഹൈക്കോർട്ടിലെ വക്കീലാണ് മിസ്സിന്റെ അച്ഛൻ അമ്മ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപികയും' ഒരു ഹെവി ഫാമിലിയാണെന്ന് മുറ്റത് കിടക്കുന്ന വൈറ്റ് ഓഡി കാർ കണ്ടാലറിയാം.ബൈക്ക് വീടിന് പുറത്ത് വെച്ച് അകത്തേക്ക് ചെന്ന് കോളിങ്‌ ബെൽ അടിച്ചു അൽപ്പം കഴിഞ്ഞ് പത്തുനാൽപ്പത്തഞ്ച് വയസ്സുള്ള സ്ത്രീ വന്ന് വാതിൽ തുറന്നു, മിസ്സിന്റെ അമ്മയാണെന്ന് ആളെ കണ്ടപ്പോൾ തന്നെ മനസ്സിലായി മിസ്സിനെ പോലെത്തന്നെ ഇരിപ്പുണ്ട് മിസ്സിനേക്കാളും അൽപ്പം വെളുപ്പ് കൂടുതലാണെന്ന് മാത്രം ഉള്ളു

ലതിക : ആരാ..?

ഞാൻ : ഞാൻ അർജുൻ അശ്വതി മിസ്സിന്റെ…

ലതിക : ആ.. അർജുൻ മനസ്സിലായി മനസ്സിലായി വരൂ അകത്തേക്ക് വരൂ

എന്നെയും കൂട്ടി ഹാളിലേക്ക് ചെന്ന്

ലതിക : ഇരിക്കൂട്ടോ അശ്വതി ഇപ്പൊ വരും

എന്ന് പറഞ്ഞ് ലതിക മുകളിലേക്ക് പോയി. അവിടെയിരുന്നു വീടിന്റെ ഉള്ളിൽ മൊത്തം കണ്ണോടിച്ചു ' രമ്യ ചേച്ചിയുടെ വീടിന്റെ അത്രയും ഇല്ലെങ്കിലും അതിനൊപ്പം നിക്കും സൗകര്യങ്ങളൊക്കെ ' അകത്തു നിന്നും ഒരാൾ വരുന്നത് കണ്ട് ഞാൻ എഴുനേറ്റു, എന്റെ അടുത്ത് വന്ന് 'ആരാന്ന്?' ചോദിച്ചതും മുകളിൽ നിന്നും ഇറങ്ങി വന്ന

ലതിക : അത് നമ്മുടെ അച്ചുന്റെ സ്റ്റുടെൻറ്റാണ്, അർജുൻ ഇരിക്കട്ടോ അശ്വതി റെഡിയാവുന്നുള്ളു

അരവിന്ദൻ : ഓ.. അർജുനല്ലേ...?ഇരിക്കു..ചായ എടുക്ക് ലതികേ..

എന്ന് പറഞ്ഞു അരവിന്ദൻ അവിടെ ഇരുന്നു കൂടെ ഞാനും 'അച്ഛന്റെ ഇരുനിറമാണ് മിസ്സിന് കിട്ടിയിരിക്കുന്നത് '

അരവിന്ദൻ : എപ്പഴാ.. മാരേജ്?

ഞാൻ : അറിയില്ല അങ്കിൾ

അരവിന്ദൻ :

💬 Comments

View all comments